Categories: Kerala

ജീപ്പ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇടിച്ച് 2 മരണം

ജീപ്പില്‍ എട്ട് പേരുണ്ടായിരുന്നു. ഇവര്‍ കറുകച്ചാലില്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.

Published by

കോട്ടയം: ജീപ്പ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. എം സി റോഡില്‍ കുളനട മാന്തുകയിലാണ് സംഭവം. ഡ്രൈവര്‍ അരുണ്‍ കുമാര്‍(31), ജീപ്പ് യാത്രിക ലതിക കുമാരി (55) എന്നിവരാണ് മരിച്ചത്. അഞ്ചല്‍ കോട്ടുക്കല്‍ സ്വദേശികളാണിവര്‍.

ജീപ്പില്‍ എട്ട് പേരുണ്ടായിരുന്നു. ഇവര്‍ കറുകച്ചാലില്‍ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. മാന്തുക പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. അഞ്ചലില്‍ നിന്നും കോട്ടയത്തേക്ക് പോയ ജീപ്പ് നിയന്ത്രണം നഷ്ടമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിനെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by