പാരീസ്: മുസ്ലിം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളില്‍ അബായ ധരിക്കുന്നത് നിരോധിക്കുമെന്ന് ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി ഗബ്രിയേല്‍ അത്തല്‍. ഇത്തരം വസ്ത്രം ഫ്രാന്‍സ് വിദ്യാഭ്യാസത്തിലെ മതേതര നിയമങ്ങള്‍ ലംഘിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇനി സ്കൂളുകളില്‍ അബായ ധരിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു.
സപ്തംബര്‍ നാലിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി ദേശീയ തലത്തില്‍ സ്കൂള്‍ മേധാവികള്‍ക്ക് ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് സ്കൂളുകളില്‍ അബായ ധരിക്കുന്നത് സംബന്ധിച്ച് മാസങ്ങളായി ചര്‍ച്ചകള്‍ നടന്നിരുന്നു. 2004 മാര്‍ച്ചിലെ നിയമത്തില്‍ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മതപരമായ അടയാളങ്ങളോ വസ്ത്രങ്ങളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. വലിയ കുരിശുകള്‍, ഇസ്ലാമിക ശിരോവസ്ത്രങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അബായ ധരിക്കുന്നതിന് ഇതുവരെ നിരോധനം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ നവംബറില്‍ വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: