കൊല്‍ക്കൊത്ത: ബംഗാളിലെ കൊല്‍ക്കൊത്തയിലെ അനധികൃത പടക്കനിര്‍മ്മാണ ഫാക്ടറിയിലെ സ്ഫോടനത്തിന് പിന്നില്‍ ഉഗ്രസ്ഫോടകശേഷിയുള്ള ആര്‍ഡിഎക്സാണെന്ന് സംശയം. 50 വീടുകള്‍ക്ക് വിള്ളലേറ്റു. വീടുകളുടെയും കെട്ടിടങ്ങളുടെയും ടെറസുകളില്‍ മനുഷ്യശരീരങ്ങള്‍ ചിതറിയ നിലയില്‍ കണ്ടെത്തിയിരുന്നു.
ബംഗാളിലെ കൊല്‍ക്കൊത്തയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെ 24 നോര്‍ത്ത് പര്‍ഗാനയിലെ അനധികൃത പടക്കനിര്‍മ്മാണ ഫാക്ടറിയിലായിരുന്നു സ്ഫോടനം. സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയ എന്‍ഐഎ ഒരാളെ അറസ്റ്റ് ചെയ്തു. 1884ലെ സ്ഫോടനനിയമപ്രകാരമായിരുന്നു അറസ്റ്റ്. സ്ഫോടനവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ സ്വമേധയാ കേസെടുത്തു. ഞായറാഴ്ച നടന്ന സ്ഫോടനത്തില്‍ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഫാക്ടറിയില്‍ ജോലിക്കാര്‍ പണിയെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം നടന്നത്. പടക്കനിര്‍മ്മാണ ശാലയുടെ മറവില്‍ ബോംബ് നിര്‍മ്മാണമാണ് നടക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്.
തൃണമൂല്‍ ഗുണ്ടകളുമായി ബന്ധപ്പെട്ട് ബോംബ് നിര്‍മ്മാണ ഫാക്ടറികള്‍ വളരുന്നു
തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുമായി ബന്ധപ്പെട്ട് ബോംബ് നിര്‍മ്മാണ ഫാക്ടറികള്‍ വളരുന്നതായി ബിജെപി ആരോപിച്ചു. ഇത്രയും വലിയ സ്ഫോടനം നടക്കുന്നുവെങ്കില്‍ അതിന് പിന്നില്‍ ആര്‍ഡിഎക്സാണെന്ന് കരുതുന്നതായി ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. സ്ഫോടനം സംബന്ധിച്ച് എന്‍ഡിഎ അന്വേഷണം വേണമെന്ന് സുവേന്ദു അധികാരി കൊല്‍ക്കത്ത ഹൈക്കോടതിയോട് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കോടതി തന്റെ അഭ്യര്‍ത്ഥന മാനിച്ചുവെന്നും അതിനെ തുടര്‍ന്നാണ് എന്‍ഐഎ അന്വേഷണമെന്നും സുവേന്ദു അധികാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: