പാലക്കാട്: സ്പീക്കര്‍ ഷംസീറിന്റെ ഗണപതി മിത്താണെന്ന പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച നടി അനുശ്രീയുടെ പ്രസംഗം ശ്രദ്ധ നേടിയതോടെ, അനുശ്രീ 2019ല്‍ ശോഭായാത്രയില്‍ ഭാരതമാതാവിന്റെ വേഷം കെട്ടിയ ചിത്രം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Prominent Malayalam film actress Anushri dressed up as Bharat Mata in Balagokulam Shobha Yatra. Despite Marxist-Jihadi cyber bullying, every year she participates in Shobha Yatra organised by her home Balagokulam unit #Janmashtami2019 #Janmashtami #SreeKrishnaJayanthi pic.twitter.com/goGLIVX0kB
— Ex-Comrade ☭ (@excomradekerala) August 23, 2019
ഗണപതിയെ വെറും ‘കെട്ടുകഥ’യാണെന്ന സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവനയ്ക്കെതിരെ പാലക്കാട് നടി അനുശ്രീ നടത്തിയ പ്രസംഗം ശ്രദ്ധേയമായതോടെയാണ് അനുശ്രീയുടെ ഭാരതമാതാവായുള്ള ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായത്. “എന്തുകൊണ്ടാണ് എല്ലാവരും നമ്മളെ ദ്രോഹിക്കുന്നത്? നമ്മുടെ വിശ്വാസങ്ങളെ ഇങ്ങനെ മുറിവേല്‍പ്പിക്കുന്നത്? ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് വിശ്വസിക്കുന്നുണ്ട്, അല്ലെങ്കില്‍ അങ്ങനെയൊരു മിഥ്യാ ധാരണയുണ്ട് നമുക്ക് നട്ടെല്ലിന് കുറച്ച് ബലം കുറവാണെന്ന്. അതിനാല്‍ എന്നാല്‍ കഴിയുന്ന രീതിയില്‍ പ്രതികരിക്കണമെന്ന് തോന്നിയ സദസ്സാണിത്. ഇത്രയും പേര്‍ക്ക് ഇവിടെ വരാമെങ്കില്‍ നമുക്ക് നട്ടെല്ലുണ്ടെന്നാണ് പലര്‍ക്കും കാണിച്ചുകൊടുക്കേണ്ടത്.”- ഇക്കഴിഞ്ഞ ശോഭായാത്രയോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ പാലക്കാട് പ്രസംഗിക്കവേയാണ് നടി അനുശ്രീ ഇങ്ങിനെ പ്രസംഗിച്ചത്. ഇതോടെ 2019ല്‍ നടന്ന ശോഭായാത്രയില്‍ നടി അനുശ്രീ പാലക്കാട്ടെ ഒരു ബോലഗോകുലത്തിന്റെ പരിപാടിയില്‍ ഭാരതമാതാവിയ വേഷം കെട്ടിയതിന്റെ ചിത്രം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും അനുശ്രീയുടെ ഈ ചിത്രം വാര്‍ത്താപ്രാധാന്യം നേടുകയാണ്.
“എന്റെ അനുഭവങ്ങളില്‍നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ എനിക്ക് സങ്കടം തോന്നും. എന്തിനാണ് നമ്മളെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. നമ്മള് മറ്റുള്ളവരെ വിഷമിപ്പിക്കാന്‍ പോകുന്നില്ലല്ലോ. എല്ലാ പൗരന്റെയും അവകാശമാണ് അവരുടെ ആചാരങ്ങളെ അനുഷ്ഠാനങ്ങളെ സംരക്ഷിക്കുവാനുള്ള അവകാശം. എന്തിനാണ് മറ്റുള്ളവര്‍ നമ്മുടെ വികാരങ്ങളെ ഇങ്ങനെ വ്രണപ്പെടുത്തുന്നത്. അതുകൊണ്ട് എല്ലാവരും അവരവര്‍ക്ക് കഴിയുന്ന രീതിയില്‍ പ്രതികരിക്കൂ.”- പ്രസംഗത്തില്‍ അനുശ്രീ പൊട്ടിത്തെറിച്ചിരുന്നു.
പണ്ട് ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായതു മുതല്‍ ഞാന്‍ വര്‍ഗീയവാദിയാണ്, തീവ്രവാദിയാണ് എല്ലാവര്ക്കും. ഭാരതാംബയായതിനു ശേഷം എന്റെ പേഴ്സണല്‍ ലൈഫിലും പ്രൊഫഷണല്‍ ലൈഫിലും ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. പിന്നീട് അമ്പലത്തിന്റെ പ്രോഗ്രാമിനുമൊക്കെ വിളിക്കുമ്പോള്‍ മടിവരും പോകാന്‍. കാരണം എന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പലരും എന്റെയടുത്ത് ബിഹേവ് ചെയ്തത്, ഞാന്‍ പലയിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടതൊക്കെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. പൊതുവെ ഞാന്‍ അറിഞ്ഞുകൊണ്ട് മാറിനില്‍ക്കുമായിരുന്നു.
ഭാരതാംബയായി വേഷം കെട്ടിയതിന്റെ പേരില്‍ അനുഭവിച്ച കയ്പേറിയ അനുഭവങ്ങളും നടി അനുശ്രീ പങ്കുവെച്ചിരുന്നു: “പണ്ട് ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായതു മുതല്‍ ഞാന്‍ വര്‍ഗീയവാദിയാണ്, തീവ്രവാദിയാണ് എല്ലാവര്ക്കും. ഭാരതാംബയായതിനു ശേഷം എന്റെ പേഴ്സണല്‍ ലൈഫിലും പ്രൊഫഷണല്‍ ലൈഫിലും ഞാന്‍ അനുഭവിച്ച ബുദ്ധിമുട്ട് എനിക്ക് മാത്രമേ അറിയൂ. പിന്നീട് അമ്പലത്തിന്റെ പ്രോഗ്രാമിനുമൊക്കെ വിളിക്കുമ്പോള്‍ മടിവരും പോകാന്‍. കാരണം എന്റെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പലരും എന്റെയടുത്ത് ബിഹേവ് ചെയ്തത്, ഞാന്‍ പലയിടത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടതൊക്കെ കണ്ട ഒരു വ്യക്തിയാണ് ഞാന്‍. പൊതുവെ ഞാന്‍ അറിഞ്ഞുകൊണ്ട് മാറിനില്‍ക്കുമായിരുന്നു.”
പാലക്കാട്ട് നടി അനുശ്രീ അംഗമായ ബാലഗോകുലം യൂണിറ്റിന്റെ ശോഭായാത്രയില്‍ മിക്കവര്‍ഷങ്ങളിലും അനുശ്രീ ഭാരതാംബയായി വേഷം കെട്ടാറുണ്ട് എന്നതും വാര്‍ത്തയായി പ്രചരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: