തിരുവനന്തപുരം: മുന്നൂറ് കോടി രൂപയിലധികം അഴിമതി നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുക്കാരെ സംരക്ഷിക്കുന്നത് സിപിഎമ്മിലെ ജില്ലാ-സംസ്ഥാന നേതാക്കളാണ്. ഇത് ശരി വെക്കുന്നതാണ് മുന്‍ സഹകരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ വീട്ടിലും, അദ്ദേഹത്തോട് ബന്ധമുള്ളവരുടെ വീട്ടിലും നടന്ന റെയ്ഡുകള്‍ തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.
തട്ടിപ്പ് വിവരങ്ങള്‍ പുറത്ത് വന്ന സമയത്ത് തന്നെ മന്ത്രിയടക്കമുള്ളവരുടെ ബന്ധം ബിജെപി ആരോപിച്ചിരുന്നു. അന്ന് അത് തള്ളികളഞ്ഞവര്ക്കുള്ള മറുപടിയാണ് ഇന്ന് നടന്ന റെയ്ഡ് എന്നും, ഇത്തരത്തില്‍ എത്ര രൂപയുടെ കള്ളപ്പണം മന്ത്രി ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്നുവെന്നും, എട്ട് ഏക്കറില്‍ ഒരുക്കിയിരുന്ന തേക്കടി എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ മുന്‍ മന്ത്രി മൊയ്തീന്റെ പങ്കിനെ പറ്റിയും, അദ്ദേഹത്തിന്റെ മറ്റ് ബിനാമി ഇടപാടുകളെ പറ്റിയും സമഗ്ര അന്വേഷണം നടത്തണമെന്നും നാഗേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: