ബുഡാപസ്റ്റ് : ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്ര ഫൈനലില്‍. ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര മുന്നിലെത്തിയത്.
അതേസമയം, നീരജ് ഉള്‍പ്പെടുന്ന എ ഗ്രൂപ്പിലെ മറ്റാരും യോഗ്യതാ മാര്‍ക്കായ 83.00 മീറ്ററില്‍ എത്തിയില്ല. ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ 82.39 മീറ്റര്‍ എറിഞ്ഞ് രണ്ടാം സ്ഥാനത്തും ഇന്ത്യയുടെ ഡിപി മനു 81.31 മീറ്റര്‍ എറിഞ്ഞ് മൂന്നാം സ്ഥാനത്തും എത്തി.
കിഷോര്‍ ജെന പങ്കെടുക്കുന്ന ഗ്രൂപ്പ് ബിയില്‍ നിന്നുള്ള ഫലത്തെ ആശ്രയിച്ചിരിക്കും എന്നതിനാല്‍ മനു ഫൈനലിലെത്തുമോ എന്ന് ഉറപ്പായിയിട്ടില്ല. 37 ജാവലിന്‍ ത്രോ താരങ്ങളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ 12 താരങ്ങള്‍ മത്സരിക്കും. കൂടാതെ ഓട്ടോമാറ്റിക് യോഗ്യതാ മാര്‍ക്ക് 83.00 മീറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: