ബെംഗളൂരു: ചന്ദ്രയാന്‍3 ലാന്‍ഡര്‍ മോഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതോടെ ചരിത്ര നേട്ടം കൈവരിച്ച ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്. സോമനാഥ് പറഞ്ഞു.
‘ഇന്ത്യ ചന്ദ്രനില്‍’, എന്നു പറഞ്ഞുകൊണ്ടാണ് ഇസ്രോ മേധാവി പത്രസമ്മേളനം ആരംഭിച്ചത്. ചന്ദ്രയാന്‍ 3 ലാന്‍ഡര്‍ മൊഡ്യൂള്‍ വിക്രം ചന്ദ്രനില്‍ സുരക്ഷിതവും മൃദുവുമായ ലാന്‍ഡിംഗ് നടത്തിയതിനാല്‍ വളരെ അധികം സന്തോഷമുണ്ട്. ഇത് ഒരു കൂട്ടായ പരിശ്രമത്തിന്റെ വിജയമാണെന്നും അദേഹം പറഞ്ഞു. വെര്‍ട്ടിക്കല്‍ ലാന്‍ഡിങ്ങിനു പിന്നാലെ കരഘോഷം മുഴക്കിയാണ് ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് എല്ലാവരും സന്തോഷം പങ്കുവച്ചത്.
ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന 15ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തത്സമയ സംപ്രേക്ഷണം കാണുകയും ടച്ച്ഡൗണ്‍ നടന്നയുടന്‍ ത്രിവര്‍ണ്ണ പതാക വീശി സന്തോഷത്തിന്റെ ഭാഗമാക്കുകയും ചെയ്തു. ഉള്ളില്‍ പ്രഗ്യാന്‍ റോവര്‍ വഹിക്കുന്ന വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സ്പര്‍ശിച്ചപ്പോള്‍, അത് ഇന്ത്യയുടെ ബഹിരാകാശ യാത്രയില്‍ ഒരു ഭീമാകാരമായ കുതിച്ചുചാട്ടമാണ് അടയാളപ്പെടുത്തിയത്. ഐഎസ്ആര്‍ഒയുടെ നീണ്ട വര്‍ഷത്തെ അധ്വാനത്തിന് അര്‍ഹമായ ഫലമാണ് ലഭിച്ചത്.
പുതിയ നേട്ടം ഇന്ത്യയെ യുഎസ്, ചൈന, റഷ്യ എന്നിവയ്‌ക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ നാലാമത്തെ രാജ്യമാക്കി മാറ്റി. ഇതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ എത്തുന്ന ആദ്യം രാജ്യം കൂടിയാണ് ഭാരതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: