ഹൈദ്രാബാദ് : എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയുടെ മുത്തച്ഛന് ബ്രാഹ്മണനായ തുളസിരാംദാസ് ആണെന്ന് അവകാശപ്പെടുന്ന സാമൂഹ്യ മാധ്യമ പോസ്റ്റിനെതിരെ പ്രതികരണവുമായി ഒവൈസി രംഗത്തെത്തി.
നാമെല്ലാവരും ആദാമിന്റെയും ഹവ്വയുടെയും മക്കളാണ്. എന്നെ സംബന്ധിച്ചിടത്തോളം, മുസ്ലീങ്ങളുടെ തുല്യാവകാശങ്ങള്‍ക്കും പൗരത്വത്തിനുമുള്ള ജനാധിപത്യ പോരാട്ടം ആധുനിക ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. അത് ‘ഹിന്ദുഫോബിയ’ അല്ല,” ഒവൈസി എക്സില്‍ കുറിച്ചു.
എല്ലാ മുസ്ലീങ്ങള്‍ക്കും ഹിന്ദു പൂര്‍വ്വികര്‍ ഉണ്ടെന്നും അവര്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെട്ടതാണെന്നും യഥാര്‍ത്ഥ പോസ്റ്റില്‍ അവകാശപ്പെടുന്നു. ‘ഫാറൂഖ് അബ്ദുള്ളയുടെ മുത്തച്ഛന് ഹിന്ദു ബ്രാഹ്മണനായ ബല്‍മുകുന്ദ് കൗളാണ്. എം ജിന്നയുടെ പിതാവ് ഖോജ സമുദായത്തിലെ ജിന്ന ഭായ് ഖോജ ആയിരുന്നു.
വിരലിലെണ്ണാവുന്ന മുസ്ലീങ്ങള്‍ മാത്രമാണ് പുറത്ത് നിന്ന് വന്നതെന്നും ബാക്കിയുള്ളവര്‍ ഇന്ത്യയിലെ ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നും ഗുലാം നബി ആസാദ് നേരത്തേ പറഞ്ഞിരുന്നു. ‘600 വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ മുസ്ലീങ്ങള്‍ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവര്‍ ഇസ്ലാം മതം സ്വീകരിച്ചു. എല്ലാവരും ഹിന്ദു മതത്തില്‍ ജനിച്ചവരാണ്,’ ഗുലാം നബി ആസാദ് പറഞ്ഞു.
എന്നാല്‍ ഗുലാം നബിക്കെതിരെ പ്രതികരണവുമായി പി പി പി നേതാവും കാശ്മീര്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്തെത്തി.അദ്ദേഹത്തിന് തന്റെ പൂര്‍വ്വികരെക്കുറിച്ച് എന്തറിയാം എന്ന് എനിക്കറിയില്ല. കുരങ്ങുകളെ പൂര്‍വ്വികരായി കണ്ടെത്തുന്നിടത്തേക്ക് മടങ്ങാന്‍ ഞാന്‍ അദ്ദേഹത്തെ ഉപദേശിക്കും.’
ഒവൈസിയുടെ വംശപരമ്പരയെക്കുറിച്ച് ഇത്തരമൊരു ആരോപണം ഉയരുന്നത് ഇതാദ്യമല്ല. നേരത്തെയും ഒവൈസി വിഷയം ഉന്നയിച്ചിരുന്നു. 2017ല്‍ ബിജെപി രാജ്യസഭാ എംപി രാകേഷ് സിന്‍ഹ പറഞ്ഞത് ഒവൈസിയുടെ മുതുമുത്തച്ഛന് ഹൈദരാബാദിലെ ബ്രാഹ്മണനാണെന്നും അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചെന്നുമാണ്.
”എന്റെ മുത്തച്ഛനല്ല, അദ്ദേഹത്തിന്റെ മുത്തച്ഛനും മുത്തച്ഛനും മുത്തച്ഛനും എല്ലാ മുത്തച്ഛന്മാരും ആദം നബിയില്‍ നിന്നാണ് വന്നത്,”- ഒവൈസി ഇതിന് മറുപടി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: