‘പാലാസ’ ഫെയിം സംവിധായകന് കരുണ കുമാര്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വ്വഹിക്കുന്ന ‘മട്ക’യില്‍ ബോളിവുഡ് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി നായികമാരില്‍ ഒരാളായി അഭിനയിക്കുന്നു. ‘വൈര എന്റര്‍ടൈന്‍മെന്‍സ്’ന്റെ ബാനറില്‍ മോഹന്‍ ചെറുകുരിയും (സിവിഎം) ഡോ. വിജേന്ദര്‍ റെഡ്ഡി ടീഗലയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ലോഞ്ചിംഗ് ചടങ്ങ് അടുത്തിടെ നടന്നു.
വളരെ നിര്‍ണായകമായ ഒരു കഥാപാത്രത്തെയാണ് നോറ ഫത്തേഹി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പേ തന്റെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുമായ് ബന്ധപ്പെട്ട് താരം ഇപ്പോള്‍ ഹൈദരാബാദിലാണ്. ചിത്രത്തിന്റെ ഭാഗമായി നടത്തിയ ലുക്ക് ടെസ്റ്റ് ശേഷം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു.
മെഗാ പ്രിന്‍സ് വരുണ്‍ തേജ് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നവീന്‍ ചന്ദ്ര, കന്നഡ കിഷോര്‍ എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മീനാക്ഷി ചൗദരിയാണ് ചിത്രത്തിലെ മറ്റൊരു നായിക. 1958 1982 കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റെത്.
അറുപതുകളിലെ വൈസാഗിനെ ചിത്രീകരിക്കുന്ന കൂറ്റന്‍ വിന്റേജ് സെറ്റാണ് ചിത്രത്തിനായി ഒരുക്കുന്നത്. ആശിഷ് തേജ പ്രൊഡക്ഷന്‍ ഡിസൈനറായ ചിത്രത്തിന്റെ കലാസംവിധാനം സുരേഷും ഛായാഗ്രഹണം പ്രിയസേത്തും നിര്‍വ്വഹിക്കുന്നു. തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള സംഗീതസംവിധായകരില്‍ ഒരാളായ ജിവി പ്രകാശ് കുമാറിന്റെതാണ് സംഗീതം. കാര്‍ത്തിക ശ്രീനിവാസ് ആര് ആണ് എഡിറ്റര്‍. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി റിലീസ് ചെയ്യുന്ന ‘മട്ക’ വരുണ്‍ തേജിന്റെ ആദ്യ പാന്‍ ഇന്ത്യ സിനിമയാണ്. ശബരിയാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: