ലണ്ടന്‍: പാകിസ്ഥാന് മുസ്ലീം ലീഗ് നേതാവ് നവാസ് (പിഎംഎല്‍-എന്‍) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനെ കാണാന്‍ അടുത്തിടെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷെഹ്ബാസ് ഷെരീഫ് ലണ്ടനിലേക്ക് പോകുന്നു. പിഎംഎല്‍-എന്‍ നേതാവ് മറിയം ഔറംഗസേബ് എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ 2019 നവംബര്‍ മുതല്‍ ലണ്ടനില്‍ കഴിയുകയാണ് നവാസ് ഷെരീഫ്.നവാസ് ഷെരീഫ് ഉടന്‍ പാക്കിസ്ഥാനിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഷെഹ്ബാസ് ഷെരീഫിന്റെ ലണ്ടന്‍ സന്ദര്‍ശനം. എന്നാല്‍, പിഎംഎല്‍-എന്‍ ഇതുവരെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും നവാസ് ഷെരീഫ് സെപ്തംബര്‍ പകുതിയോടെ പാകിസ്ഥാന് സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നവാസ് ഷെരീഫുമായുള്ള കൂടിക്കാഴ്ചയില്‍ ഷെഹ്ബാസ് ഷെരീഫിനൊപ്പം സെയ്ഫ് ഉല് മലൂക്ക് ഖോഖര്‍, പിഎംഎല്‍-എന്‍ യൂത്ത് വിംഗ് ലാഹോര്‍ പ്രസിഡന്റ് മാലിക് ഫൈസല്‍ എന്നിവരും ഉണ്ടാകുമെന്നാണ് മാധ്യമ വാര്‍ത്തകള്‍. പിഎംഎല്‍-എന്നിന്റെ നിയമ സംഘവും യോഗത്തില്‍ പങ്കെടുക്കും.
അടുത്ത മാസം നവാസ് ഷെരീഫ് രാജ്യത്ത് തിരിച്ചെത്തുമെന്നും നിയമെ നടപടികളെ നേരിടുമെന്നും ഈ മാസം ആദ്യം ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു. പാകിസ്ഥാനിലെ കാവല്‍ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ തന്റെ ജ്യേഷ്ഠന് കൂടിയായ നവാസ് ഷെരീഫിനെ കാണാന്‍ ലണ്ടനില്‍ പോകുമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അഴിമതി കേസുകള്‍ നേരിടുന്നയാളാണ് നവാസ് ഷെരീഫ്.
‘
പ്രതികരിക്കാൻ ഇവിടെ എഴുതുക: