വാഷിംഗ്ടണ്‍ : ഡെന്മാര്ക്കില് നിന്നും നെതര്‍ലന്‍ഡില്‍ നിന്നും യുക്രൈനിലേക്ക് എഫ്-16 യുദ്ധവിമാനങ്ങള്‍ കൈമാറാന്‍ യുഎസ് അനുമതി നല്കി. ലോകത്തിലെ ഏറ്റവും വിശ്വസനീയമായ യുദ്ധവിമാനങ്ങളിലൊന്നായി എഫ്-16 പരക്കെ കണക്കാക്കപ്പെടുന്നതിനാല്‍ റഷ്യയ്ക്കെതിരായ യുദ്ധത്തില്‍ ഇത് യുക്രൈനിന് ഒരു പ്രധാന സഹായമാണ്.
യുക്രൈന് പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് യുഎസ് തീരുമാനത്തെ സ്വാഗതം ചെയ്യുകയും യുക്രൈനിന്റെ വിജയം അനിവാര്യമാണെന്നും പറഞ്ഞു. നേരത്തെ, യുക്രൈന് എഫ്-16 നല്‍കേണ്ടതില്ലെന്ന് യുഎസ് തീരുമാനിച്ചിരുന്നു. യുദ്ധ വിമാനം നല്കിയാല് റഷ്യയുമായുളള യുദ്ധം കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്ക മൂലമാണിത്.
അതിനിടെ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് യുക്രൈനിലെ റഷ്യയുടെ ഓപ്പറേഷന് കമാന്‍ഡറെ സന്ദര്‍ശിച്ചു. റോസ്തോവ്-ഓണ്‍-ഡോണിലെ പ്രത്യേക സൈനിക ഓപ്പറേഷന് ഗ്രൂപ്പിന്റെ ആസ്ഥാനത്താണ് പുടിന് കൂടിക്കാഴ്ച നടത്തിയത്. ഡൊനെറ്റ്സ്ക് മേഖലയിലെ ചെറിയ ഗ്രാമമായ ഉറോഷൈനില് യുക്രൈന് വിജയം നേടിയെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: