ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പുതിയതായി പണികഴിപ്പിച്ച ‘ത്രയംബകം’ നവരാത്രി മണ്ഡപം, 19 ന് മമ്മിയൂരപ്പന് സമര്‍പ്പിക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10 ന് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസി. എം.ആര്. മുരളി അധ്യക്ഷത വഹിക്കുന്ന ചടങ്ങ്, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. ഏഴര കോടിയോളം രൂപ ചിലവില്‍ നവീകരിച്ച ത്രയംബകം മണ്ഡപത്തില്‍, സരസ്വതി മണ്ഡപം, അന്നദാന ഹാള്‍, ആധ്യാത്മിക ഹാള്‍ തുടങ്ങി ഭക്തജനങ്ങള്‍ക്ക് അടിസ്ഥാനസൗകര്യമൊരുക്കി വിപുലമായ രീതിയിലാണ് മണ്ഡപം പണികഴിപ്പിച്ചിട്ടുള്ളതെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ഗുരുവായൂര്‍ നഗരസഭ ചെയര്മാന് എം. കൃഷ്ണദാസ്, ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന്, മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ രാധ മാമ്പറ്റ, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. നന്ദകുമാര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും. ആധ്യാത്മിക-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് മമ്മിയൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്മാന് ജി.കെ. പ്രകാശന്, ഭരണസമിതി അംഗങ്ങളായ പി. സുനില്‍കുമാര്‍, കെ.കെ. ഗോവിന്ദദാസ്, കെ. ജ്യോതിശങ്കര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: