തിരുവനന്തപുരം: ക്ഷാമബത്തയും പെന്ഷന് പരിഷ്കരണ കുടിശ്ശികയും തടഞ്ഞുവച്ചിരിക്കുന്ന പിണറായി സര്‍ക്കാര്‍ വെറും ആയിരം രൂപ നല്കി പെന്‍ഷന്‍കാരെ വഞ്ചിച്ചുവെന്ന് പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന സമിതി ആരോപിച്ചു. ചരിത്രത്തിലാദ്യമായാണ് പെന്‍ഷന്‍കാരുടെ കുടിശ്ശിക അനന്തമായി തടയുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പെന്‍ഷനില്‍ ഒരു രൂപയുടെ വര്‍ധന നടത്തിയിട്ടില്ല. 500 രൂപ മെഡിക്കല്‍ അലവന്‍സ് നിര്‍ത്തലാക്കി. പകരം ഏര്‍പ്പെടുത്തിയ മെഡിസെപ് പല രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന പെന്‍ഷന്‍കാര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണ് വരുത്തിയത്. പെന്‍ഷന്‍കാരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയില്‍ പ്രതിഷേധിച്ച് 18ന് സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. സംസ്ഥാന പ്രസിഡന്റ് എം.കെ. സദാനന്ദന് ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി സി. സുരേഷ്കുമാര്‍, ഫെറ്റോ ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ എന്നിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: