കൊച്ചി: മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ അപമാനിച്ച സംഭവത്തില്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കോളേജ് അധികൃതര്‍ പരാതി നല്കി. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമ പ്രകാരം നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിട്ടുള്ളത്.
വിശദ പരിശോധനയ്ക്ക് ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസെടുക്കവെ വിദ്യാര്‍ത്ഥികള്‍ അനുവാദമില്ലാതെ ക്ലാസില്‍ വരുന്നതും മൊബൈലില്‍ കളിക്കുന്നതും അലക്ഷ്യമായി ഇരിക്കുന്നതും ഉള്‍പ്പെടെയുളള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സംഭവം വേദനിപ്പിച്ചെന്ന് അധ്യാപകന് പ്രിയേഷും പ്രതികരിച്ചിരുന്നു.സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. ഇതില്‍ മഹാരാജാസ് കോളേജിലെ കെ എസ് യു യുണിറ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് ഫാസിലും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: