ചെന്നൈ: ഡിഎംകെയുടെ ഉന്നത വിദ്യാഭ്യാസമന്ത്രി കെ. പൊന്മുടിയെ മൂന്ന് കോടി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റവിമുക്തനാക്കിയ വെല്ലൂര്‍ കോടതിയുടെ ഉത്തരവ് പുനപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കടോതി.സ്വമേധയാ ആണ് മദ്രാസ് ഹൈക്കോടതി വിധി പുനപരിശോധനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി സ്റ്റാലിന് മേല്‍ സമ്മര്‍ദ്ദമേറിയിരിക്കുകയാണ്. ഈയിടെ ഇഡി റെയ് ഡ് നടന്നപ്പോള്‍ പൊന്മുടി നിരപരാധിയാണെന്ന് സ്റ്റാലിന്‍ വാദിച്ചിരുന്നു.
1996ലെ കരുണാനിധി സർക്കാരിൽ ഗതാഗതമന്ത്രിയായിരിക്കെ മൂന്ന് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് മന്ത്രിയെ വെല്ലൂർ കോടതി കുറ്റവിമുക്തനാക്കിയത്. ഈ കോടതിവിധിയാണ് പുനപരിശോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രി പൊന്മുടിയ്‌ക്കും വിജിലൻസിനും മദ്രാസ് ഹൈക്കോടതി നോട്ടീസും അയച്ചിരിക്കുകയാണ്.
കീഴ് കോടതി ഉത്തരവുകളിൽ പിഴവുണ്ടോയെന്ന് സ്വമേധയാ പരിശോധിക്കാൻ, ഹൈക്കോടതികൾക്ക് സിആർപിസി 397ാം വകുപ്പ് നൽകുന്ന അധികാരത്തിലൂടെയാണ് മന്ത്രി കെ പൊന്മുടിക്കെതിരായ കേസ് രേഖകൾ ജസ്റ്റിസ് എൻ ആനന്ദ് വെങ്കിടേശ് വിളിച്ചുവരുത്തിയിരിക്കുന്നത്. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗുരുതരവും അഴിമതി പ്രകടവുമായ കേസുകളിലൊന്നാണിതെന്ന് അഭിപ്രായപ്പെട്ട ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് വിജിലൻസ് അന്വേഷണം വളരെ മോശമായാണ് നടന്നതെന്നും വിമർശിച്ചു.
1996ലെ കരുണാനിധി സർക്കാരിൽ ഗതാഗതമന്ത്രിയായിരിക്കെ മൂന്ന് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ജൂൺ 28നാണ് മന്ത്രിയെ വെല്ലൂർ കോടതി കുറ്റവിമുക്തനാക്കിയത്. മതിയായ തെളിവില്ലെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ.
മന്ത്രി പൊന്മുടിയും വിജിലൻസും അടുത്ത മാസം ഏഴിന് മുൻപ് വിശദീകരണം നൽകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസ് രേഖകൾ ചീഫ് ജസ്റ്റിസിന് കൈമാറാനും രജിസ്ട്രിക്ക് ജസ്റ്റിസ് വെങ്കിടേഷ് നിർദേശം നൽകി.
കഴിഞ്ഞ മാസം പൊന്മുടിയുടെ വീടുകളിലെ റെയ് ഡ് നടത്തിയ ഇഡി മന്ത്രിയെ ചോദ്യം ചെയ്തപ്പോൾ മുഖ്യമന്ത്രി സ്റ്റാലിന്‍ പൊന്മുടിയുടെ നിരപരാധിത്വം ചൂണ്ടിക്കാട്ടാന്‍ വെല്ലൂർ കോടതി ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. . 1989 മുതലുള്ള എല്ലാ ഡിഎംകെ സർക്കാരുകളിലും മന്ത്രിയായിട്ടുള്ള പൊന്മുടിക്കെതിരായ ഹൈക്കോടതി നടപടി ഡിഎംകെയെയും സ്റ്റാലിനെയും സമ്മർദ്ദത്തിലാക്കിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: