ശ്രീനഗര്‍: നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടതായി മനുഷ്യാവകാശ പ്രവര്‍ത്തകയും ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് മുന്‍ വൈസ് പ്രസിഡന്റുമായ ഷെഹ്ല റാഷിദ്. മനുഷ്യാവകാശ സ്ഥിതി മെച്ചപ്പെടുത്തിയതിനുള്ള കേന്ദ്ര സര്‍ക്കാരിന്റേയും ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടേയും ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നെന്നും ഷെഹ്ല ട്വിറ്ററില്‍ കുറിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത ഹര്‍ജിക്കാരില്‍ ഒരാളായിരുന്നു ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന് മുന്‍ വൈസ് പ്രസിഡന്റ് ഷെഹ് ല റാഷിദ്. മോദി സര്‍ക്കാരിന്റെ നിരന്തരവിമര്ശകയായിരുന്നു ഷെഹ്ല
2016ല്‍ രാജ്യദോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഉമര്‍ ഖാലിദ് ഉള്‍പ്പെടെയുള്ളവരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായിരുന്നു. കശ്മീരില്‍ സൈന്യത്തിന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച ഷെഹ്ല ഐഎഎസ് ഉദ്യോഗസ്ഥന് ഷാ ഫൈസല്‍ സ്ഥാപിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്നു. കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി കഴിഞ്ഞ മാസമാണ് ഇരുവരും പിന്‍വലിച്ചത്. സ്വാതന്ത്ര്യദിനത്തില്‍ കശ്മീരിലെ ചില കച്ചവടക്കാരുടെ പ്രതികരണത്തോടെയാണ് ഷെഹ് ലയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: