ന്യൂദല്ഹി: മണിപ്പൂരിലെ അതിക്രമത്തില് അഗാധമായ ആശങ്ക പ്രകടിപ്പിച്ച് സിപിഎം നേതാവ് ബൃന്ദാ കാരാട്ട്. പക്ഷെ ഭര്ത്താവ് പ്രകാശ് കാരാട്ടിന്റെ ചൈനാ ബന്ധത്തെക്കുറിച്ച് മാത്രം മൗനം പാലിക്കുകയാണ് ബൃന്ദ.
കഴിഞ്ഞ ദിവസം മണിപ്പൂര് ഗവര്ണറെ സന്ദര്ശിച്ചപ്പോള് അവര് ആശങ്ക അറിയിച്ചെന്നാണ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില് ബൃന്ദാ കാരാട്ടിന്റെ വാദം. മണിപ്പുര് ഗവര്ണറുടെ വാക്കുകള് ബിജെപി മുഖ്യമന്ത്രി ബിരേന് സിങ്ങ് കേള്ക്കുന്നില്ല എന്നതാണ് ബൃന്ദാ കാരാട്ടിന്റെ മറ്റൊരു ആരോപണം. മണിപ്പൂര് ഗവര്ണര് അനസൂയ ഉയ്കി ഇന്നുവരെ മണിപ്പൂര് സര്ക്കാരിനെയോ മണിപ്പൂര് മുഖ്യമന്ത്രി ബീരേന് സിങ്ങിനെയോ പരസ്യമായി കുറ്റപ്പെടുത്തിയിട്ടില്ല. എന്നിരിക്കെ ബൃന്ദ കാരാട്ട് മണിപ്പൂരിലെ ബിജെപി സര്ക്കാരിനെ വിമര്ശിച്ചുകൊണ്ട് അനസൂയ ഉയ്കി സംസാരിച്ചുവെന്നാണ് ആരോപിക്കുന്നത്. ഇതില് എത്രത്തോളം വാസ്തവമുണ്ടെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
എന്നാല് ഭര്ത്താവ് കൂടിയായ സിപിഎം നേതാവ് പ്രകാശ് കാരാട്ട് ചൈനയുടെ ഏജന്റായ നെവില് സിംഘവുമായി ഇ-മെയിലിലൂടെ ചൈനയ്ക്കനുകൂലമായ പ്രചാരണം ഇന്ത്യയില് അഴിച്ചുവിടേണ്ടതിനെക്കുറിച്ച് ആശയവിനിമയം നടത്തിയതിനെക്കുറിച്ച് ബൃന്ദാ കാരാട്ടിന് പ്രതികരണമില്ല. ഇന്ത്യാ വിരുദ്ധ അജണ്ട നടപ്പാക്കുകയും ചൈനയുടെ അജണ്ട പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ചൈനയുടെ ഏജന്റിന്റെ ആവശ്യം. ഇതിനായി ന്യൂസ് ക്ലിക്ക് എന്ന ഓണ്ലൈന് മാധ്യമത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ഏജന്റ് പണം നല്കുക കൂടി ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: