ബെംഗളൂരു: കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പേ വീഴുമെന്ന് ബിജെപി എംഎല്‍എ യത്നാള്‍. ഇപ്പോള്‍ തന്നെ 25 കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ സ്ഥാനമൊഴിയാന്‍ തയ്യാറായി രംഗത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അധികം വൈകാതെ വീണ്ടും ബിജെപി തന്നെ കര്‍ണ്ണാടകത്തില്‍ അധികാരത്തില്‍ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ആകെ 135 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ നിന്നും 30 പേര് മാറിയാല്‍ സര്‍ക്കാര്‍ നിലംപൊത്തും. ഇപ്പോള്‍ തന്നെ 25 പേര് പുറത്തുവന്നുകഴിഞ്ഞു. – അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനുള്ളിലെ സിദ്ധരാമയ്യ- ശിവ് കുമാര്‍ പോരാട്ടമാണ് തലവേദനയാകുന്നത്. ഇരുപക്ഷത്തെയും എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം നാള്‍ക്ക് നാള് ഏറിവരികയാണ്.
രണ്ടരവര്‍ഷത്തില്‍ മന്ത്രിമാരെ മാറ്റണമെന്ന് കര്‍ണ്ണാടക മന്ത്രി മുനിയപ്പ
രണ്ടരവര്‍ഷം കൂടുമ്പോള്‍ മന്ത്രിമാരെ മാറ്റണമെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി മുനിയപ്പ. കോണ്‍ഗ്രസിന്റെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു മുനിയപ്പയുടെ ഈ വിവാദപരാമര്‍ശം. മന്ത്രിമാരാകാന്‍ കഴിയാത്തതില്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്ന നല്ലൊരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് തലവേദനയാകുന്നുവെന്നതിന്റെ സൂചനയായി മുനിയപ്പയുടെ ഈ പ്രസ്താവനയെ രാഷ്ട്രീയവിമര്‍ശകര്‍ വ്യാഖ്യാനിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: