കുമരകം: കഴിഞ്ഞ ദിവസം നടന്ന 69 -ാമത് നെഹറു ട്രോഫി മത്സരത്തില്‍ മൈേക്രാ സെക്കന്റിന്റെ വ്യത്യാസത്തില്‍ ട്രോഫി നഷ്ടപ്പെട്ടെങ്കിലും കുമരകത്തെ ക്ലബുകളുടെ പുന്നമടയിലെ പ്രകടനം മിന്നിതിളങ്ങുന്നതായിരുന്നു.
യു.ബി.സി കൈനകരിയുടെ നടുഭാഗം ചൂണ്ടന്‍ ഇക്കുറി ട്രോഫിയില്‍ മുത്തമിടുമെന്നായിരുന്നു വള്ളം കളി നിരീക്ഷകരുടെ വിലയിരുത്തല്‍. ഒരു മാസത്തിലേറെ ചിട്ടയായി പരിശീലനം നടത്തി സാക്ഷാല്‍ നടുഭാഗം ചുണ്ടനില്‍ എത്തിയ യുബിസി കൈനകരിയെ ഫൈനലില്‍ പിന്നിലാക്കിയാണ് കുമരകം ടൗണ്‍ ബോട്ട് ക്ലബ് രണ്ടാം സ്ഥാനക്കാരായത്.
അഞ്ചാം ഹീറ്റ്‌സില്‍ ഒന്നാമതായി ഫിനീഷ് ചെയ്ത് എന്‍സിഡിസിയുടെ നിരണം ചുണ്ടനും കുമരകത്തിനു വേണ്ടി അഭിമാനകരമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഇവര്‍ ലൂസേഴ്‌സ് ഫൈനലില്‍ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. സമുദ്ര ബോട്ട് ക്ലബിന്റെ ആനാരി ചുണ്ടന്‍ ഒമ്പതാം സ്ഥാനത്തും കുമരകം ബോട്ട് ക്ലബിന്റെ പായിപ്പാടന്‍ ചുണ്ടന്‍ പത്താം സ്ഥാനത്തുമെത്തി.
ഇക്കുറി കുമരത്തു നിന്നും പങ്കെടുത്തതുപോലെകുട്ടനാടിന്റെ മറ്റൊരു ഗ്രാമത്തില്‍ നിന്നും അഞ്ചു ചുണ്ടന്‍ വള്ളങ്ങള്‍ പുന്നമടയില്‍ തുഴയെറിയാന്‍ എത്തിയില്ല. ചെറുവള്ളങ്ങളുടെ മത്സരത്തിലും ഒട്ടെല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കുമരകത്തെ ക്ലബുകള്‍ക്ക് കരസ്ഥമാക്കാന്‍ കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: