തിരുവനന്തപുരം : അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന് ജനിതക നാവ് പൊന്തിക്കുന്നുവെന്ന ചോദ്യവുമായി സിപിഎം നേതാവ് എം.വി. ഗോവിന്ദനെതിരെ ആഞ്ഞടിച്ച് ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ. വീണാ വിജയന്‍ മാസപ്പടിപറ്റുന്ന കേസുമായി ബന്ധപ്പെട്ടാണ് ഈ വിമര്‍ശനം.
“പാർട്ടിയുടെ സ്ഥാപക സംസ്ഥാന സെക്രട്ടറി സി എച്ച് കണാരന്റെ പിന്മുറക്കാരനായി തലയുയർത്തി നിൽക്കേണ്ടവനാണ് സഖാവ്. എം വി ഗോവിന്ദൻ .അത് വീണ്ടും ഓർമ്മിപ്പിക്കുകയാണ് .അതിന് തലമുറകളുടെ ജനിതകം പഠിപ്പിക്കാൻ നോക്കണ്ട സഖാവേ . അവലക്ഷണം കെട്ടവളെ ന്യായീകരിക്കാൻ എന്തിന്..എന്തിന് ജനിതക നാവ് പൊന്തിക്കുന്നു? അരുത് സഖാവേ . .അത്രയ്‌ക്ക് അവൾ ഈ പാർട്ടിക്ക് വേണ്ടി ജീവിതം ബലിയർപ്പിച്ചവരെ വഞ്ചിച്ചു. രക്തസാക്ഷികളുടെ ഓർമ്മകൾ ഇരമ്പുന്ന കടലുകൾ അവൾ കള്ളപ്പണത്തിന്റെ കടലാക്കി. നിറതോക്കിന് മുന്നിൽ 10 രക്തസാക്ഷികളെ നൽകിയിട്ട് എടുത്തോടാ നായ്‌ക്കളേ ഇനിയും എന്ന് പോലീസ് സേനയോട് മുഖത്തോട് മുഖം വിളിച്ചുപറഞ്ഞ ഒഞ്ചിയത്തെ ചുവന്ന മണ്ണിൽ കിടക്കുന്ന രക്തസാക്ഷികളെ ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ സ്വർണ്ണക്കള്ളക്കടത്തുമായി കേരളത്തിലെത്തിയ സ്വപ്ന സുരേഷിനെ തോഴിയാക്കി ഇവളിവിടെ ക്ലിഫ് ഹൗസിൽ വാഴുമായിരുന്നോ? എന്നെക്കൊണ്ട് അധികം പറയിക്കരുത്..എഴുതിക്കരുത് “– വീണാ വിജയനും എം.വി. ഗോവിന്ദനും എതിരെ ഒരുപോലെ ആഞ്ഞടിച്ച് ശക്തിധരന്‍ പറയുന്നു. .
ജി. ശക്തിധരന്റെ കുറിപ്പ് വായിക്കാം:
മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ ന്യായീകരിച്ചതിനാണ് സിപിഎം നേതാവ് എം വി ഗോവിന്ദനെതിരെ ശക്തിധരന്റെ വിമര്‍ശനം. ബിനീഷിനെ ജയിലിലടക്കാതിരിക്കാൻ മുഖ്യമന്ത്രിയോട് സഹായം ചോദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വേണ്ടെന്ന് കോടിയേരി പറഞ്ഞതായും ശക്തിധരൻ പറയുന്നു . കേരളത്തിൽ സ്ഫടികം പോലെ സുതാര്യ ചരിത്രമുള്ള, ഒരു മുൻ ന്യായാധിപൻ ” ഒരു മാഫിയാ തലവൻ ഇതാ” എന്ന് ഒരേയൊരു രാഷ്‌ട്രീയ നേതാവിനെ നോക്കിയേ പറഞ്ഞിട്ടുള്ളൂ. .അത് ഓർമ്മയുണ്ടല്ലോ ഗോവിന്ദൻ സഖാവിന്. ജഡ്ജിയെ ആ നേതാവ് കോടതികയറ്റി പിപ്പിടി കാട്ടിയതും ഓർമയുണ്ടല്ലോ ?. ജഡ്ജിപറഞ്ഞു: ” എന്റെ കമ്പ്യൂട്ടറിൽ തെളിവുകൾ കിടപ്പുണ്ട് ഒരിഞ്ച് പിന്നോക്കമില്ല എന്ന്.” അതോടെ ആ ന്യായാധിപന്റെ മുന്നിൽ ഏത്തമിട്ടു മുഖ്യമന്ത്രി തടിതപ്പി…….
തട്ടിപ്പുകാരിയോ പുണ്യാളത്തിയോ? എന്ന ചോദ്യത്തോടെ തുടങ്ങുന്ന പോസ്റ്റിൽസ്വത്തിലും ആസ്തിയിലും കണ്ണില്ല എന്ന് കാണിക്കാൻ പ്രകാശ് കാരാട്ട് ചെയ്യുമ്പോലെ ദമ്പതികകളായിരിക്കുമ്പോഴും മക്കൾ ഇല്ലാതിരിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം? അവർക്ക് മക്കൾ ഉണ്ടായില്ലെന്നല്ലേ ഉള്ളൂ. ലാവ്‌ലിനിലെ കോടികൾ പങ്കിട്ടത് എങ്ങിനെ എന്ന് മക്കളില്ലാത്ത കാരാട്ട് പറയില്ലല്ലോ? വീണക്ക് 1 .72 കോടി രൂപയും PV ക്ക് 96 കോടിരൂപ യിൽ സിംഹഭാഗവും വാങ്ങാൻ അനുവദിച്ചത് പാർട്ടി അറിഞ്ഞാണെന്നു സഖാവ് എം വി ഗോവിന്ദൻ വെളിപ്പെടുത്തിയത് കാരാട്ടിന് മക്കളില്ലാത്തപ്പോൾ തന്നെയായാണല്ലോയെന്നും ശക്തിധരൻ ചോദിക്കുന്നു.
“കരിമണൽ മാളത്തിൽ നിന്ന് ഇറങ്ങിവരാൻ PV എന്ന ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിലെ രണ്ടക്ഷരങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്. മടിയിൽ കനമുണ്ടോ എന്ന് അപ്പോൾ കണ്ടോളൂ. കോടികൾ. എറണാകുളത്ത് കലൂരിലെ ദേശാഭിമാനിയുടെ ബഹു നില കെട്ടിടത്തിനുമുകളിലെ നിലയിൽനിന്ന് നിന്ന് ഒരു സ്വർണ്ണമാല കെട്ടിയവൻ ഇടക്കിടെ ഊഞ്ഞാലാടുമ്പോലെ വന്നും പോയുമിരുന്നത് എന്തിനായിരുന്നു? . ആ 96 കോടിയിലെ മുന്തിയ കോടിയും ഒരേ ഒരു സ്ഥാപനത്തിന് തന്നെയായിരുന്നു. പക്ഷെ സ്ഥാപനത്തിന്റെ കണക്കുപുസ്തകത്തിൽ നിന്ന് ഒഴുകിപ്പോയത് പുറത്തുവരുമ്പോളാണ് അമിട്ട് പൊട്ടുന്നത് . ആ പൊട്ടുന്നതാണ് ഞാൻ കാത്തിരിക്കുന്നത്.-” ശക്തിധരന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: