Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

ബഹിരാകാശ പേടകത്തില്‍ നിന്ന് മനുഷ്യരെ തിരിച്ച് ഭൂമിയിലെത്തിക്കാനുള്ളവയാണ് ഡ്രോഗ് പാരാഷൂട്ടുകള്‍. യാത്രക്കാര്‍ കയറിയ ക്രൂ മൊഡ്യൂളിന്റെ സ്ഥിരതയുറപ്പാക്കുകയും അതിന്റെ വേഗം കുറച്ച് അപകടമില്ലാതെ അന്തരീക്ഷത്തിലേക്ക് മടക്കിയെത്തിക്കുകയും ചെയ്യുന്ന ഇവ, ഗഗന്‍യാനിന്റെ സുരക്ഷയ്‌ക്കുള്ള സുപ്രധാന ഘടകമാണ്.

Janmabhumi Online by Janmabhumi Online
Aug 12, 2023, 11:33 pm IST
in India
ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ചന്ദ്രയാന്‍-3ന് പിന്നാലെ രാജ്യത്തിന്റെ മറ്റൊരു അഭിമാന പദ്ധതിയായ ഗഗന്‍യാനും കുതിക്കുന്നു. മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്‌ക്കാനുള്ള പദ്ധതിയുടെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായ ഡ്രോഗ് പാരഷൂട്ടുകളുടെ വിജയകരമായ പരീക്ഷണം ശാസ്ത്രജ്ഞരില്‍ ആവേശത്തിന്റെ അലയൊലികള്‍ തീര്‍ത്തു. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു പരീക്ഷണ പരമ്പരയെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ബഹിരാകാശ പേടകത്തില്‍ നിന്ന് മനുഷ്യരെ തിരിച്ച് ഭൂമിയിലെത്തിക്കാനുള്ളവയാണ് ഡ്രോഗ് പാരാഷൂട്ടുകള്‍. യാത്രക്കാര്‍ കയറിയ ക്രൂ മൊഡ്യൂളിന്റെ സ്ഥിരതയുറപ്പാക്കുകയും അതിന്റെ വേഗം കുറച്ച് അപകടമില്ലാതെ അന്തരീക്ഷത്തിലേക്ക് മടക്കിയെത്തിക്കുകയും ചെയ്യുന്ന  ഇവ, ഗഗന്‍യാനിന്റെ സുരക്ഷയ്‌ക്കുള്ള സുപ്രധാന ഘടകമാണ്.

തിരുവനന്തപുരം വേളി വിഎസ്എസ്‌സിയാണ് പരീക്ഷണം നടത്തിയത്. ആഗസ്ത് എട്ടു മുതല്‍ 10 വരെ, ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറി റെയില്‍ട്രാക്ക് റോക്കറ്റ് സ്ലൈഡിലായിരുന്നു പാരാഷൂട്ടുകള്‍ വിടര്‍ത്തിയുള്ള പരീക്ഷണ പരമ്പര. ഡിആര്‍ഡിഒയും ഏരിയല്‍ ഡെലിവറി റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റും ഇക്കാര്യത്തില്‍ വിഎസ്എസ്‌സിയെ സഹായിച്ചു.

പേടകം അന്തരീക്ഷത്തില്‍ കടക്കുന്നതോടെ കമാന്‍ഡ് നല്കുകയും അതില്‍ ഘടിപ്പിച്ച്, പ്രത്യേക രീതിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുന്ന പാരാഷൂട്ടുകള്‍ വിടര്‍ന്ന് പേടകത്തിന്റെ വേഗം കുറയ്‌ക്കുകയും അങ്ങനെ അന്തരീക്ഷ ഘര്‍ഷണം മൂലം തീപ്പിടിത്തമുണ്ടാകാതെ തടയുകയും ചെയ്യും. 5.8 മീറ്റര്‍ വ്യാസത്തില്‍ കോണ്‍ രൂപമുള്ള ഇവ കുട പോലെ വിടരും. മൂന്നു സമഗ്ര പരീക്ഷണങ്ങളാണ് നടന്നത്.

ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ 11.30നും 12.30നും ഇടയ്‌ക്കാകും. ഇതോടെ പേടകം ചന്ദ്രനോട് കൂടുതല്‍ അടുക്കും. 16നാണ് പേടകം ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുന്നത്. പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 1437 കിലോമീറ്റര്‍ ദൂരത്താണ്. അതിനിടെ റഷ്യയുടെ ചാന്ദ്ര പേടകം ലൂണ 25 വെള്ളിയാഴ്ച സോയൂസ് 2 റോക്കറ്റില്‍ വിജയകരമായി വിക്ഷേപിച്ചിട്ടുണ്ട്.

അര നൂറ്റാണ്ടിനു ശേഷമാണ് റഷ്യയുടെ മടങ്ങി വരവ്. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആഗസ്ത് 23നു തന്നെയാണ് റഷ്യയുടെ ലൂണയും ഇറങ്ങുക. ലൂണ 25 ആഗസ്ത് 16ന് ചന്ദ്രന്റെ 100 കിലോമീറ്റര്‍ അടുത്തെത്തും. രണ്ടും ഒപ്പത്തിനൊപ്പം ദക്ഷിണ ധ്രുവത്തിലിറങ്ങുമ്പോള്‍ ആദ്യമിറങ്ങുന്ന പേടകം ചരിത്രത്തിന്റെ ഭാഗമാകും.

Tags: ചന്ദ്രയാന്‍ 3ടെസ്റ്റ്ഗഗന്‍യാന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് (ഇടത്ത്) ചന്ദ്രയാന്‍ 3ലെ വിക്രം എന്ന ലാന്‍ഡറും(ഇടത്ത്) പ്രഗ്യാന്‍ എന്ന റോവറും (വലത്ത്)
India

ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇടിച്ചിറങ്ങി; എന്നാല്‍ ചന്ദ്രയാന്‍ 3 മൃദുവായി തന്നെ ചന്ദ്രനില്‍ ചെന്നിറങ്ങുമെന്ന് സോമനാഥ്; അതിന് കാരണങ്ങള്‍ ഇവയാണ്….

India

ചന്ദ്രയാന്‍ പേടകം ചന്ദ്രനിലേക്ക് അടുക്കുന്നു; ഭ്രമണപഥം താഴ്‌ത്തല്‍ വിജയകരം; 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങും

India

ചന്ദ്രയാന്‍ 3 ദൗത്യം; പേടകം വൃത്താകൃതിയിലുളള ഭ്രമണപഥത്തില്‍

India

ടെക്നോളജി അപ്രമാദം…..ചന്ദ്രയാന്‍ 3 വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐഎസ് ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്

India

ചന്ദ്രന്റെ അരികിലെത്താറായി..ചന്ദ്രയാൻ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ; ചന്ദ്രനില്‍ പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറുമോ?

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചു, ടെക്‌നീഷ്യന് ഗുരുതര പരിക്ക്

കൊച്ചിയിലെ ബാറില്‍ ഗുണ്ടകള്‍ ബൗണ്‍സറെ മര്‍ദിച്ചു

ക്ഷേത്രങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കാന്‍ കര്‍ണ്ണാടകസര്‍ക്കാര്‍; മറ്റ് മതങ്ങളുടെ ആരാധനാലയങ്ങള്‍ക്ക് നികുതി പിരിക്കാത്തതെന്തെന്ന് ബിജെപി

ഇക്കുറി ലോകചെസ് കിരീടത്തിന് ഗുകേഷുമായി മത്സരിക്കേണ്ട താരത്തെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസില്‍ തൃശൂര്‍ക്കാരന്‍ നിഹാല്‍ സരിനും

ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍

സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ ബിജെപി

സൈന്യം വിരട്ടിയതോടെ ജമാഅത്തെ ഇസ്ലാമിക്കാരെ ഇറക്കി ബംഗ്ലാദേശില്‍ വീണ്ടും കലാപമുണ്ടാക്കാന്‍ മുഹമ്മദ് യൂനസ്

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

കാലവര്‍ഷ മുന്നറിയിപ്പ് : ദേശീയ ദുരന്ത നിവാരണ അതോറിറ്റി സംഘം മലപ്പുറത്തേക്ക്

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം : എത്രയും വേഗം തിരിച്ചു പിടിക്കണം ; ചീഫ് ഇമാം ഡോ. ​​ഉമർ അഹമ്മദ് ഇല്യാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies