മറ്റക്കര (കോട്ടയം): മറ്റക്കര ശ്രീരാമകൃഷ്ണാശ്രമത്തിലെ കൃപാനന്ദപുരി മാതാ സമാധിയായി. എഴുപത്തിമൂന്ന് വയസായിരുന്നു. പതിനഞ്ചാം വയസില്‍ ഒറ്റപ്പാലം വിശദാനന്ദ സ്വാമിയില്‍ നിന്ന് ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച ശേഷം മറ്റക്കര ആശ്രമത്തിലെത്തി. 1984ല്‍ ആശ്രമം മഠാധിപതി നിരുപമാനന്ദ സ്വാമിയില്‍ നിന്ന് സംന്യാസവും സ്വീകരിച്ചു.
ആശ്രമത്തിലെത്തുന്നവര്‍ക്ക് ഗീതാ ക്ലാസുകളും വചനാമൃത സത്സംഗവുമെടുത്തിരുന്നു. പൂര്‍വാശ്രമത്തില്‍ മറ്റക്കര നെഞ്ചിറയില്‍ കുട്ടപ്പന്‍ നായരുടേയും കമലാക്ഷിയമ്മയുടേയും ആറു മക്കളില്‍ മൂത്തയാളായിരുന്നു.വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദരുടെ നേതൃത്വത്തില്‍ നടന്ന സമാധി പൂജയില്‍ ഒറ്റപ്പാലം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി ധര്‍മസ്വരൂപാനന്ദപുരി, മാര്‍ഗദര്‍ശക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, വിദ്യാനന്ദ സരസ്വതി, പാലാ രാമകൃഷ്ണ അധ്യക്ഷന്‍ വീതസംഗാനന്ദ സ്വാമി, തൃശൂര്‍ വടക്കാഞ്ചേരി ജ്ഞാനാശ്രമത്തിലെ സ്വയംപ്രഭാനന്ദ സരസ്വതി, ദേശമംഗലം രാമകൃഷ്ണാശ്രമത്തില്‍ നിന്ന് സ്വരൂപാനന്ദ തുടങ്ങി നിരവധി സംന്യാസിശ്രേഷ്ഠര്‍ പങ്കെടുത്തു.
പാലക്കാട് മഞ്ഞപ്ര ശ്രീരാമകൃഷ്ണാശ്രമത്തിലെ പൂര്‍ണാനന്ദ തീര്‍ത്ഥപാദര്‍, അന്തര്‍ യോഗിനിമാതാജി, ബ്രഹ്മകുമാരി സുജ എന്നിവരും പങ്കെടുത്തു. ഇന്നലെ പകല്‍ മൂന്നിന് ആശ്രമ വളപ്പില്‍ സംസ്‌കാര കര്‍മം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: