അയോധ്യ: ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള പ്രധാനപാതയായ രാംപഥിന്റെ ഒന്നാം ഘട്ട നിര്‍മാണം ഒക്ടോബര്‍ 31ന് പൂര്‍ത്തിയാകും. 13 കിലോമീറ്റര്‍ വരുന്ന പാത ശ്രീരാമ പൈതൃകപാതയായി വികസിപ്പിക്കും. രാംപഥില്‍ ഭഗവാന് ശ്രീരാമന്റെ ജീവിതകഥകള്‍ ആലേഖനം ചെയ്യുന്ന നൂറോളം ചിത്രങ്ങളും ശില്പങ്ങളും സ്ഥാപിക്കുന്ന പ്രവര്‍ത്തനം അയോധ്യ വികസന അതോറിറ്റിയും അയോധ്യ സംരക്ഷണ സമിതിയും ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് കമ്മിഷണര്‍ ഗൗരവ് ദയാല്‍ പറഞ്ഞു.
രാംപഥിന്റെ ചില ഭാഗങ്ങളില്‍ വാക്കിങ് പ്ലാസകളും വികസിപ്പിക്കും. ലോകത്തെ ഏറ്റവും ആകര്‍ഷകമായ തീര്‍ത്ഥാടനപാതയായി രാംപഥിനെ മാറ്റാനാണ് പദ്ധതി. അലങ്കാര ഐഒടി ഉപകരണങ്ങള്‍ ഘടിപ്പിച്ച സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റ് തൂണുകള്‍, ആകര്‍ഷകമായ ബെഞ്ചുകള്‍, നടപ്പാതയും രാംപഥിന്റെയും ഇരുവശങ്ങളിലും പൂച്ചെടികള്‍ തുടങ്ങിയവയുണ്ടാകും.
രാംപഥിന്റെ നിര്‍മാണം പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുര്‍ഗാശങ്കര്‍ മിശ്ര പരിശോധിച്ചു. ഒക്ടോബര്‍ 31-നകം രാംപഥിന്റെ ഒന്നാം ഘട്ടം (നയഘട്ട് മുതല്‍ ഉദയ ചൗരഹ വരെ) പൂര്‍ത്തിയാക്കാന്‍ അദ്ദേഹം നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: