ന്യൂദല്‍ഹി:മുംബൈയില്‍ താജ് ഹോട്ടല്‍ ഉള്‍പ്പെടെ നാലിടത്ത് നടന്ന 26-11 എന്നറിയപ്പെടുന്ന തീവ്രവാദി ആക്രമണത്തില്‍ പ്രധാന പ്രതികളില്‍ ഒരാളായ തഹവൂര്‍ റാണയെ ഉടന്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ വിചാരണ ചെയ്യുമെന്ന് അമിത് ഷാ. അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെയാണ് അമിത് ഷായുടെ ഈ പ്രഖ്യാപനം ഉണ്ടായത്.
ഇന്ത്യയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അമേരിക്ക തഹവൂര്‍ റാണയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ത്യയിലേക്ക് വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണ്. തഹവൂര്‍ റാണയും അയാളുടെ ബാല്യകാല സുഹൃത്ത് ഡേവിഡ് ഹെഡ് ലിയും ചേര്‍ന്നാണ് 26-11 തീവ്രവാദി ആക്രമണം ആസൂത്രണം ചെയ്തത്. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധപ്പെട്ടശേഷം ഇരുവരും ചേര്‍ന്നാണ് ഈ ആക്രമണം ആസൂത്രണം ചെയ്തത്.
ഇരുവരും പാകിസ്ഥാനിലെ സൈനിക സ്കൂളില്‍ പഠിച്ചവരാണ്. ഇതില്‍ ഹെഡ്ലി എന്ന അമേരിക്കക്കാരന് മാപ്പുസാക്ഷിയായി തഹവൂര്‍ റാണയ്ക്കെതിരെ മൊഴി നല്കി. നാല് ദിവസം മുംബൈ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ 2008ലെ തീവ്രവാദി ആക്രമണത്തില്‍ 175 പേര് കൊല്ലപ്പെട്ടു. 300 പേര്‍ക്ക് പരിക്കേറ്റു.12 ബോംബ് സ്ഫോടനങ്ങള്‍ നടന്നു. തെക്കന്‍ മുംബൈയില്‍ അന്ന് എട്ട് ബോംബ് സ്ഫോടനങ്ങള്‍ നടന്നു. താജ് ഹോട്ടല്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ഒബറോയി, ലിയോപോള്‍ഡ് എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: