ആലപ്പുഴ: സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്കാരത്തിന് ജൈവ കര്ഷകന് പാലക്കാട് ചിറ്റൂര്‍ സ്വദേശി ജെ. ജ്ഞാനശരവണന് അര്‍ഹനായതായി ഭാരവാഹികള്‍ അറിയിച്ചു. രണ്ടുലക്ഷം രൂപയും പ്രശസ്തിപത്രവും മൊമേന്റൊയും അടങ്ങുന്ന പുരസ്കാരം സപ്തംബര്‍ 9ന് രാവിലെ 10ന് മുഹമ്മ ഗൗരീനന്ദനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
മികച്ച ജൈവ കര്‍ഷകര്‍ക്കുള്ള ജില്ലാതല പുരസ്കാരം: മഞ്ജു ബിജു (തിരുവനന്തപുരം), എസ്. മീനകുമാരി (കൊല്ലം), എം.എസ്. മധുസൂദനന്(പത്തനംതിട്ട), കൃഷ്ണകുമാരി(ആലപ്പുഴ), മായ ഗോപന്(കോട്ടയം), എസ്. ഭാഗ്യരാജ് (ഇടുക്കി), റംലത്ത് അല്‍ഹാദ് (എറണാകുളം), ഒ.ആര്. രാധാകൃഷ്ണന്(തൃശ്ശൂര്‍), ചെറിയാന് ജെ. ചെറിയാന്(മലപ്പുറം), കെ. സുരേഷ്(കണ്ണൂര്‍), സി. കിരണ്‍(വയനാട്), എം. ശ്രീവിദ്യ(കാസര്‍കോട്), എം.കെ. നാരായണന്‍കുട്ടി(പാലക്കാട്). ജില്ലാതലത്തില്‍ പുരസ്കാരം നേടിയവര്‍ക്ക് 50,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും നല്‍കും. വെറ്ററല്‍ വിഭാഗത്തില്‍ 15,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം എം.എസ്. നൈനാനും (ആലപ്പുഴ) സ്കൂള്‍/കോളജ് തലത്തില്‍ 10,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം പത്തനംതിട്ട നാരങ്ങാനം ഗവണ്മെന്റ് ഹൈസ്കൂളും കൊല്ലം കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്ക് കോളജും വിദ്യാര്‍ഥി വിഭാഗത്തില്‍ 5,000 രൂപയും ഉപഹാരവും സര്‍ട്ടിഫിക്കറ്റ് ഉള്‍പെടുന്ന പുരസ്കാരം എട്ടാംക്ലാസ് വിദ്യാര്‍ഥിനി തീര്‍ത്ഥയും (പാലക്കാട്) പ്രത്യേകപുരസ്കാരത്തിന് റെജിജോസഫും (പാലക്കാട്) അര്‍ഹരായി.
വാര്‍ത്താസമ്മേളനത്തില്‍ പ്രൊഫ. എസ്. രാമാനന്ദ്, കെ.വി. ദയാല്‍, ബി. രാധാകൃഷ്ണന്, ഡോ.കെ.എന്‍. ചന്ദ്രബാബു, എം.എന്‍. സുകേശന്, കുരുവിള ലാലു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: