ന്യൂദല്ഹി: ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം റെയില്പ്പാത ഇരട്ടിപ്പിക്കുന്നതിന് 2660 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര റെയില്വെ മന്ത്രി അശ്വിനി വൈഷ്ണവ്. ഈ തുക പൂര്ണ്ണമായും കേന്ദ്രസര്ക്കാര് തന്നെ വഹിക്കുമെന്നും മന്ത്രി ലോക്സഭയില് ചോദ്യത്തിനുള്ള മറുപടിയില് അറിയിച്ചു. എറണാകുളം-കുമ്പളം (7.7 കി.മി.), കുമ്പളം-തുറവൂര് (15.59 കി.മി.) ഭാഗങ്ങളിലെ സ്ഥലമേറ്റെടുക്കലിന് യഥാക്രമം 262 കോടി രൂപയും 248.20 കോടി രൂപയും സംസ്ഥാന സര്ക്കാരിനു കൈമാറിയിട്ടുണ്ട്. തുറവൂര്-അമ്പലപ്പുഴ (45.86 കി.മി.) ഭാഗത്തേയ്ക്ക് 1262.14 രൂപയ്ക്ക് വിശദമായ പ്രൊജക്ട് റിപ്പോര്ട്ട് തയ്യാറാക്കിയിട്ടുണ്ട്. സ്ഥലം കൈമാറിക്കിട്ടുന്ന മുറയ്ക്ക് നിര്മ്മാണപ്രവര്ത്തനങ്ങള് ആരംഭിക്കുമെന്നും മന്ത്രി കൂട്ടി ച്ചേര്ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: