തിരുവില്വാമല: ചെരുപ്പ് കടയുടെ മറവില്‍ നടത്തിയ പാന്‍ മസാല കച്ചവടം എക്സൈസ് പിടികൂടി.
തിരുവില്വാമല കാട്ടുകുളം സ്വദേശിയായ മുബാറക് എന്നയാളില്‍ നിന്നാണ് 2 കി.ഗ്രാം പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
അഡീ. എക്സൈസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം പഴയന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഒ. സജിതയുടെ നേതൃത്വത്തില്‍ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കടയുടമയില്‍ നിന്ന് പിഴ ഈടാക്കി. എക്സൈസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: