Categories: Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നെഹ്‌റു യുവ കേന്ദ്ര സ്‌റ്റേറ്റ് ഡയറക്റ്റര്‍ ശ്രീ എം. അനില്‍കുമാര്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം,വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അരുണ സി. ബാലന്‍ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ , തൊഴിലുറപ്പ് , തുടങ്ങിയവര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Published by

തിരുവനന്തപുരം: മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഉദ്ഘാടനം നെല്ലനാട് ഗ്രാമ പഞ്ചായത്തിലെ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നടുകയും, ന്യുദല്‍ഹിയില്‍ ഒരുക്കുന്ന അമൃതവാടിയിലേക്കുള്ള മണ്ണ് ശേഖരിക്കുകയും ചെയ്തു.

വെഞ്ഞാറമൂട് ജീവകലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നെഹ്‌റു യുവ കേന്ദ്ര സ്‌റ്റേറ്റ് ഡയറക്റ്റര്‍ ശ്രീ എം. അനില്‍കുമാര്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം,വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി,  സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അരുണ സി. ബാലന്‍ ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ , തൊഴിലുറപ്പ് , തുടങ്ങിയവര്‍  പ്രവര്‍ത്തകര്‍ പങ്കെടുത്തു.  

ഗോകുലം മെഡിക്കല്‍ കോളജ് കാമ്പസിലും മുസ്ലീം അസോസിയേഷന്‍ കോളജിലും നാഷണല്‍ സര്‍വ്വീസ് സ്‌കീം ജീവകലയുമായി സഹകരിച്ച് വൃക്ഷ തൈകള്‍ നട്ടു. പ്രിന്‍സിപ്പാള്‍ ഡോ. ലളിത കൈലാസ്, സ്റ്റാഫ് അഡ്വൈസര്‍ ബന്നി പി.വി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ: നിര്‍മ്മല്‍ ജോര്‍ജ് , മുസ്ലീം അസോസി യേഷന്‍ കോളജ് ഡയറക്ടര്‍ പ്രൊ: ഉമ്മര്‍ ഷെഹാബ്, എന്‍.എസ് എസ് ഓഫീസര്‍ ശ്രീ ബിപിന്‍ നായര്‍ എന്നിവരും എന്‍.എസ്.എസ് വാളന്റിയര്‍മാരും അമൃതവാടിക്ക് നേതൃത്വം കൊടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക