ന്യൂദല്‍ഹി: ജമ്മു കശ്മീരിൽ 370ാം വകുപ്പ് പുനഃസ്ഥാപിക്കുമെന്നാണ് രാഹുൽ ഗാന്ധി പഞ്ഞത്. എന്നാൽ കേട്ടോളൂ, 370ാം വകുപ്പ് ഒരിക്കലും പുനഃസ്ഥാപിക്കാന്‍ അനുവദിക്കില്ല. കശ്മീരി പണ്ഡിറ്റുകളെ ഭീഷണിപ്പെടുത്തുന്നവരെ വെറുതെ വിടാനും പോകുന്നില്ല. ‘റലിബ് ഗലിബ് ചലിബ്’ പറയുന്നവരെ വെറുതെ വിടില്ല’- കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. (90കളില്‍ കശ്മീരില്‍ തീവ്രവാദികള്‍ കശ്മീരിലെ ഹിന്ദുക്കള്‍ക്ക് മുന്നില്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് ‘റലിബ് ഗലിബ് ചലിബ്’.. ഹിന്ദുക്കള്‍ക്ക് നല്കിയ മൂന്ന് പോംവഴികളാണിവ. ‘ഒന്നുകില്‍ മതം മാറുക, അല്ലെങ്കില്‍ മരിയ്‌ക്കുക അതുമല്ലെങ്കില്‍ നാടും വീടും വിട്ടോടിപ്പോവുക’). പാര്‍ലമെന്‍റില്‍ അവിശ്വാസപ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.
“’90-കളിൽ തങ്ങൾ നേരിട്ട അതിക്രമങ്ങൾക്ക് നീതിക്കായി കാശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും കാത്തിരിക്കുകയാണ്. കോൺഗ്രസ് ഇതോർക്കുന്നത് നല്ലതാണ്.. അടിയന്തരാവസ്ഥയും 1984-ലെ സിഖ് വിരുദ്ധ കലാപവും കശ്മീരിലുണ്ടായ അശാന്തിയുമെല്ലാം ഓർക്കണം”- സ്മൃതി ഇറാനി പറഞ്ഞു.
“കശ്മീരിനെ കുറിച്ചുള്ള സത്യം പ്രതിപക്ഷം കേൾക്കാൻ ആഗ്രഹിക്കുന്ന പോലുമില്ല. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയ്‌ക്കിടെ പ്രായപൂർത്തിയാകാത്ത ഗിരിജ ടിക്കൂ എന്ന കശ്മീരി പണ്ഡിറ്റ് വനിതയെ തീവ്രവാദികള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊല ചെയ്തിരുന്നു. ഇത് സിനിമയില്‍ കാണിച്ചപ്പോള്‍ (വിവേക് അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ ഇത് ചിത്രീകരിച്ചിരുന്നു) അത് വെറും പ്രചാരണമാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് കോൺഗ്രസ്. കശ്മീര്‍ ഹിന്ദുക്കളുടെ ദുഃഖം മുന്നിലേക്ക് വരുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറല്ല. .” – സ്മൃതി ഇറാനി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: