കാന്‍ബെറ: ഓസ്ട്രേലിയയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജെഫിന് ജോണ്‍ (23) ആണ് മരിച്ചത്. മെല്‍ബണ്‍- സിഡ്നി ഹൈവേയില്‍ ഗണ്‍ഡഗായിക്കടുത്ത് കൂള എന്ന സ്ഥലത്താണ് അപകടം.
ജെഫിന് ഓടിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജെഫിന് സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ജെഫിനും കുടുംബവും മെല്‍ബണിലെ അഡലൈഡിലാണ് താമസിച്ചിരുന്നത്. ന്യൂ സൗത്ത് വെയ്ല്‍സ് വാഗവാഗയിലെ ചാള്‍സ് സ്റ്റട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് ജെഫിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: