ജി.കെ.സുരേഷ്ബാബു
ബുധനാഴ്ച തന്റെ വിവാദ പ്രസംഗത്തെക്കുറിച്ച് നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമപ്രവര്ത്തകന് ചോദ്യം ചോദിച്ചു. താങ്കള്‍ മതവിശ്വാസിയാണോ എന്നതായിരുന്നു ചോദ്യം. ഷംസീര്‍ ചോദ്യത്തിനു മറുപടി പറഞ്ഞില്ല എന്നു മാത്രമല്ല, ശരിക്കും ഉരുണ്ടുകളിക്കുകയും ചെയ്തു. അതല്ലല്ലോ ഇപ്പോള്‍ ഇവിടുത്തെ ചര്‍ച്ചാവിഷയം എന്നായിരുന്നു ഷംസീര്‍ മറുപടി പറഞ്ഞത്. ഷംസീറിന്റെ ഈ മറുപടി ശരിയല്ല. ഇപ്പോഴത്തെ ഇവിടുത്തെ ചര്‍ച്ചാവിഷയം ഷംസീറിന്റെ മതവിശ്വാസം തന്നെയാണ്. ഇസ്ലാമിക ജിഹാദി അജണ്ട വെച്ച് പുലര്‍ത്തുന്ന ഒരു ഭീകരവാദിയുടെ മനസ്സ് തന്നെയാണ് ഷംസീറിന്റെ പ്രസംഗത്തില്‍ കൂടി പുറത്തുവന്നത്. എം.എം.അക്ബറും സക്കീര്‍ നായിക്കും അടക്കമുള്ള ജിഹാദി ഭീകരര്‍ ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണമുണ്ട്. ഹിന്ദുത്വ ഭാരതീയ തത്വശാസ്ത്രങ്ങളെയും വൈജ്ഞാനിക ഗ്രന്ഥങ്ങളെയും അപകീര്‍ത്തിപ്പെടുത്താനും അപനിര്‍മാണം നടത്താനുമുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് കഴിഞ്ഞ കുറേക്കാലമായി ഇസ്ലാമിക ഭീകരര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ സാധാരണ ഉന്നയിക്കുന്ന അതേ വാക്കുകള്‍ അതേ പരാമര്‍ശങ്ങള്‍ ഒരു വ്യത്യാസവും ഇല്ലാതെ ഷംസീര്‍ ആവര്‍ത്തിക്കുകയായിരുന്നു. ലോകാരാധ്യനായ ഗണപതിയുടെ രൂപത്തെയും ആന മുഖത്തെയും കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശം നടത്തി. അതുമാത്രമല്ല, ഭാരതീയ ശാസ്ത്ര പാരമ്പര്യത്തിലെ ഉജ്ജ്വലമായ ഏടുകള്‍ ഓരോന്നും അന്ധവിശ്വാസമാണെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. സുശ്രുതനാണ് ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി നടത്തിയതെന്ന വിശ്വാസത്തെ ചോദ്യം ചെയ്ത അദ്ദേഹം ഭാരതത്തിന്റെ പൗരാണികമായ ചികിത്സാ പാരമ്പര്യത്തെയും ധന്വന്തരിയും ചരകനും സുശ്രുതനും അഗസ്ത്യനും രൂപകല്‍പ്പന ചെയ്ത ആയുര്‍വേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും ഒക്കെ ഉജ്ജ്വലമായ വൈജ്ഞാനിക അക്ഷയ ഖനിയെ ഒരു ഏഴാംകിട സുഡാപ്പിയെ പോലെ തള്ളിപ്പറയുകയായിരുന്നു.
ഇതുതന്നെയല്ലേ മറ്റ് ഇസ്ലാമിക ഭീകരരും നടത്തുന്നത്? അവര്‍ ശ്രമിക്കുന്നതും ഇതിനു തന്നെയല്ലേ? ഹിന്ദുത്വത്തിനെതിരായ അപനിര്‍മ്മാണം, ഹിന്ദു ദൈവങ്ങള്‍ക്ക് എതിരായ പ്രചാരണം കോളജുകളിലെ ദാവാസ്ക്വാഡുകള് മുതല്‍ ഇസ്ലാമിക പണ്ഡിതര്‍ വരെ ഒരേ രീതിയില്‍ ആവര്‍ത്തിക്കുമ്പോള്‍, 2047 ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യം ആക്കാനുള്ള മോഹത്തോടെ, ഹിന്ദുത്വത്തെ തകര്‍ക്കാനുള്ള അജണ്ട മുന്നോട്ടുവയ്ക്കുമ്പോള്‍, അതേ വാക്കുകള്‍ ആവര്‍ത്തിക്കുന്ന ഇസ്ലാം മത വിശ്വാസിയായ, മതത്തിന്റെ തത്വങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഷംസീര്‍ വിശ്വാസിയാണോ എന്നതുതന്നെയല്ലേ കാതലായ ചോദ്യം. ഷംസീര്‍ പറഞ്ഞ മുഴുവന്‍ അസംബന്ധങ്ങളുടെയും കാരണം ഷംസീറിന്റെ അടിയുറച്ച ഇസ്ലാമിക മതവിശ്വാസം തന്നെയല്ലേ? ഇസ്ലാമിക് വോട്ടുബാങ്കിന്റെ അടിമയായ സിപിഎം നേതാക്കള്‍ മറ്റു മതങ്ങളിലെ അന്ധവിശ്വാസങ്ങളെ കുറിച്ചോ തെറ്റിദ്ധാരണകളെ കുറിച്ചോ പറയാതെ ഹിന്ദുത്വത്തെക്കുറിച്ച് മാത്രം പറയാന്‍ എന്താണ് കാരണം? ഹിന്ദുത്വത്തിലെ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ദൂരീകരിച്ചിട്ടുള്ളത് ഹിന്ദു സന്യാസിമാര്‍ മുന്‍കൈയെടുത്ത് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ്. സ്വാമി ദയാനന്ദ സരസ്വതിയും രാജാറാം മോഹന്‍ റായിയും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവനും മഹാത്മ അയ്യങ്കാളിയും സ്വാമി ആനന്ദതീര്‍ത്ഥനും മന്നത്ത് പത്മനാഭനും ഒക്കെ തന്നെ ഈ പ്രവര്‍ത്തനങ്ങളുടെ നെടുനായകത്വം വഹിച്ചവരാണ്.
ഹിന്ദുമതത്തില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടെങ്കില്‍ അത് കണ്ടെത്താനണ്ടും അത് നിര്‍മാര്‍ജനം ചെയ്യാനുമുള്ള ത്രാണിയും കഴിവും ഹിന്ദു സമൂഹത്തിനുണ്ട്. ഷംസീറിനെ പോലെയുള്ളവര്‍ ഹിന്ദുമതത്തിലെ പരിഷ്കരണത്തിന് മുന്‍കൈ എടുക്കേണ്ട കാര്യമില്ല. ഷംസീര്‍ സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങളെക്കുറിച്ചോ അനാചാരങ്ങളെ കുറിച്ചോ പറഞ്ഞിരുന്നെങ്കില്‍ ജനങ്ങള്‍ വിലവെക്കുമായിരുന്നു. ജനങ്ങള്‍ക്ക് ശാസ്ത്രബോധം ഉണ്ടാകണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഭൂമി പരന്നതാണെന്ന് പഠിപ്പിക്കുന്ന മദ്രസ വിദ്യാഭ്യാസത്തില്‍ പരിഷ്കരണം വേണ്ടേ? ആകാശത്തിലേക്ക് പറന്നുയര്‍ന്ന് ചന്ദ്രനെ വെട്ടി മുറിച്ച ശേഷം കഷ്ടം തോന്നി ഒട്ടിച്ചു എന്നും, പായ പോലെ ആണിയടിച്ച് ആകാശത്തെ ഉറപ്പിച്ചു എന്നും ഒക്കെ പറയുന്ന മതവിശ്വാസം ശരിയാണോ തെറ്റാണോ എന്ന് ഷംസീര്‍ പറയണം. മാത്രമല്ല, ഇതര മതവിശ്വാസികളെ കൊന്നൊടുക്കിയാല്‍, സ്വന്തം മതത്തിനു വേണ്ടി ഷഹീദായാല്‍, സ്വര്‍ഗ്ഗ ലോകത്ത് 72 ഹൂറികളെയും മദ്യപുഴയും കിട്ടുമെന്ന് മുസ്ലിയാര്‍മാര്‍ പറയുന്ന പ്രചാരണം സത്യമാണോ? ഇതാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ചോദിച്ച ചോദ്യം. ആരെങ്കിലും സ്വര്‍ഗത്തില്‍ പോയി ഇതു കണ്ടു വന്നതാണോ? അതിനെ ഒന്നും ഇകഴ്ത്തുകയോ തള്ളിപ്പറയുകയോ ചെയ്യാതെ ലോകം മുഴുവന്‍ ആദരിക്കുന്ന ഭാരതത്തിന്റെ ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുകയും തള്ളിപ്പറയുകയും നിഷേധിക്കുകയും ചെയ്യുന്ന ഷംസീറിന് ഭരണഘടനാ പദവിയായ സ്പീക്കര്‍ സ്ഥാനത്ത് ഇരിക്കാനുള്ള യോഗ്യതയുണ്ടോ? ഭരണഘടന ശാസ്ത്ര അവബോധം സൃഷ്ടിക്കപ്പെടണം എന്ന് പറഞ്ഞിട്ടുണ്ട് എന്ന ന്യായമാണ് ഇപ്പോള്‍ പറയുന്നത്. ശാസ്ത്ര അവബോധം ഹിന്ദുവിന് മാത്രമാണോ വേണ്ടത്? രാജ്യത്ത് മുഴുവന്‍ അശാന്തിയുടെയും അസഹിഷ്ണുതയുടെയും വിത്തിടുന്ന ഇസ്ലാമിക സമൂഹത്തിനല്ലേ ഒരു പൊതു സമൂഹത്തില്‍, മതനിരപേക്ഷ സമൂഹത്തില്‍ എങ്ങനെ ജീവിക്കണമെന്ന് അവബോധം ആദ്യം സൃഷ്ടിക്കപ്പെടേണ്ടത്.
ഷംസീറിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തു വന്നിരുന്നു. ഇസ്ലാമിക സമൂഹത്തിലെ അനാചാരങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവരുടേത് വ്യത്യസ്തമായ ഏകദൈവ വിശ്വാസമാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഏകം സദ് വിപ്രാ ബഹുധാ വദന്തി, കൃണ്വന്തോ വിശ്വമാര്യം, വസുധൈവ കുടുംബകം തുടങ്ങിയ ആശയധാര ലോകത്തിനു നല്കിയ ഹിന്ദുത്വത്തെക്കാള്‍ വലിയ സോഷ്യലിസവും സാമൂഹിക കാഴ്ചപ്പാടും മറ്റേതൊരു സമൂഹത്തിനു മുന്നോട്ടുവയ്ക്കാന്‍ കഴിയും? ഇവിടെ ഹിന്ദുസ്ഥാനത്തില്‍ എല്ലാകാലത്തും ശാസ്ത്രസത്യങ്ങള്‍ക്ക് ഒപ്പമാണ് മതവിശ്വാസം നീങ്ങിയത്. ശാസ്ത്രത്തിന്റെ, യുക്തിയുടെ ഉരകല്ലില്‍ അതിനെ അതിജീവിക്കാത്ത ഒന്നും ഭാരതത്തില്‍ ഉണ്ടായിട്ടില്ല. ഭഗവത്ഗീത ലോകം മുഴുവന്‍ മാനേജ്മെന്റ് ശാസ്ത്രത്തിന്റെ ഏറ്റവും ഉദാത്തമായ ഗ്രന്ഥമായി മാറുമ്പോഴും കേരളത്തിലെ സഖാക്കള്‍ അതിനെ അംഗീകരിച്ചിട്ടില്ല. ഹിന്ദുത്വത്തില്‍ ഉള്ളതിനെ എല്ലാം ഇകഴ്ത്തുകയും അപമാനിക്കുകയും ചെയ്യലാണ് സിപിഎമ്മിന്റെ പ്രഖ്യാപിത പരിപാടി. ഇസ്ലാമിക വോട്ട് ബാങ്കിനുവേണ്ടി ചെയ്തുകൂട്ടുന്ന ഇത്തരം പരിപാടികള്‍ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിലും പല ജില്ലാ സമ്മേളനങ്ങളിലും തുറന്നു കാട്ടപ്പെട്ടതാണ്. പക്ഷേ അവര്‍ പഠിക്കുന്നില്ല. ഒരു ശാസ്ത്രമെന്ന നിലയിലും രാഷ്ട്രീയ സിദ്ധാന്തം എന്ന നിലയിലും കമ്മ്യൂണിസം കാലഹരണപ്പെടുകയും ചൈനയില്‍ അടക്കം മുതലാളിത്തം അതിനെ കീഴ്പ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ദാര്‍ശനിക അടിത്തറ പൂര്‍ണ്ണമായും തകര്‍ന്നില്ലേ എന്ന കാര്യം കൂടി എം.വി.ഗോവിന്ദന് വിലയിരുത്തണം. ഇസ്ലാമിക ജിഹാദി അജണ്ട വച്ച് ഹിന്ദുവിനെ അപമാനിക്കാനും നിന്ദിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചാല്‍ അത് കേട്ടും കണ്ടും നില്ക്കുന്ന മാപ്പിള ലഹളക്കാലത്തെ നിര്‍ദോഷികളായ പാവപ്പെട്ട ഹിന്ദുക്കളല്ല ഇന്നത്തേത് എന്ന് സിപിഎം തിരിച്ചറിയണം.
ഇത്തരം വിവാദങ്ങള്‍ നടക്കുന്ന സമയത്ത് മിക്ക സര്‍ക്കാരുകളും തങ്ങള്‍ക്ക് അനിവാര്യമായ ചില അഴിമതി സെറ്റപ്പുകള്‍ നടത്തി പോകുന്നത് ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും കാലത്ത് സാധാരണമാണ്. കേരളത്തിലെ ഗവണ്മെന്റ് കോളജ് പ്രിന്‍സിപ്പല്‍ നിയമനത്തില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ നിര്‍ദ്ദേശത്തെ തൃണവല്‍ഗണിച്ച് പട്ടിക കരട് പട്ടികയാക്കി മാറ്റി സ്വന്തം യൂണിയന്‍കാരെയും പാര്‍ട്ടിക്കാരെയും തിരുകി കയറ്റിയ വന്‍ ക്രമക്കേട് ഇതിനിടെ കാര്യമായ ചര്‍ച്ചയില്ലാതെ കടന്നുപോയി. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദുവിന്റെ വ്യക്തിപരമായ കൈകടത്തലാണ് ഈ വന്‍ കുംഭകോണത്തിന് പിന്നില്‍ എന്ന ആരോപണമുണ്ട്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മികച്ച പഠനത്തിനായി വിദേശത്തേക്ക് പോകുന്ന സാഹചര്യം സൃഷ്ടിച്ചത് കാലാകാലങ്ങളായി ഇടതു സര്‍ക്കാരുകളും അവരുടെ വിദ്യാര്‍ഥി സംഘടനകളും നടത്തിയിട്ടുള്ള അഭിശപ്തമായ നീക്കങ്ങള്‍ ആണെന്ന് പറയാതിരിക്കാനാവില്ല. സര്‍വ്വകലാശാല അധ്യാപക നിയമനത്തിലെ അതേ ക്രമക്കേടുകള്‍ തന്നെയാണ് പ്രിന്‍സിപ്പല്‍ നിയമനത്തിലും ഉണ്ടാകുന്നത്. ഇത് സംബന്ധിച്ച് ചാന്‍സലറായ ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകണമെന്നാണ് കേരളത്തിലെ പൊതുസമൂഹം ആഗ്രഹിക്കുന്നത്. ഇത് ചര്‍ച്ച ചെയ്യപ്പെടാതിരിക്കരുത്. വിദ്യാഭ്യാസം ഈ തരത്തിലുള്ള ഹീനമായ സ്വജനപക്ഷപാതത്തിനും അഴിമതിക്കുമുള്ള വകയായി കൂടാ. പ്രസ്താവന തിരുത്തിയും മലക്കം മറിഞ്ഞും ട്രപ്പീസ് കളിച്ചും എം.വി.ഗോവിന്ദന് പുതിയ തലവും താളവും കണ്ടെത്തുമ്പോള്‍ ഒരു കാര്യം ഓര്‍മ്മിക്കണം, ഹിന്ദു പഴയ ഹിന്ദുവല്ല, ഭാരതം പരാധീന ഭാരതവുമല്ല. സാമൂഹ്യമാധ്യമങ്ങളില്‍ ഗോവിന്ദനും ഷംസീറിനും മറുപടിയുമായി വന്നത് ആര്.എസ്സ്.എസ്സുകാരുമല്ല. പുതിയ യുഗപ്പിറവിയുടെ നാന്ദിയാണത്. ഉണരുന്ന ഹിന്ദുത്വത്തിന്റെ സൂചന. കണ്ടറിഞ്ഞാല് നല്ലത്.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: