ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹിന്ദി അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുകയാണെന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പ്രസ്താവന അദ്ദേഹത്തിന് ഹിന്ദിയോ ഇംഗ്ലീഷോ അറിയാത്തതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ. അമിത് ഷാ പറഞ്ഞതെന്താണെന്ന് സ്റ്റാലിന് മനസിലായില്ല.
എല്ലാ സംസ്ഥാനങ്ങളിലും വിദ്യാഭ്യാസം മാതൃഭാഷയിലായിരിക്കണമെന്നാണ് അമിത് ഷാ വ്യക്തമായി പറഞ്ഞതെന്നും അണ്ണാമലൈ വ്യക്തമാക്കി. എന്നാല്‍ പ്രശ്നത്തെ രാഷ്‌ട്രീയവത്ക്കരിക്കുകയാണ്. തമിഴ്-ഹിന്ദി ഭാഷകളെ വച്ച് വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കുയാണ് ഡിഎംകെ.
സ്റ്റാലിനും ഉദയനിധി സ്റ്റാലിനും മറ്റൊന്നും ജനങ്ങളോട് സംസാരിക്കാനില്ലെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സന്ദര്‍ശനങ്ങളിലെല്ലാം തമിഴ് ഭാഷയുടെ മഹത്വത്തെക്കുറിച്ചാണ് അഭിമാനത്തോടെ സംസാരിക്കുന്നത്. തമിഴ്കവി തിരുവള്ളുവരുടെ പ്രതിമ ഫ്രാന്‍സില്‍ സ്ഥാപിക്കുവാനും മോദിക്കായി. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഡിഎംകെ പരാജയപ്പെടുമെന്നും അണ്ണാമലൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: