കൊല്ലം : മിത്ത് വിവാദത്തില്‍ എന്‍എസ്എസ് കൈക്കൊണ്ട് അന്തസ്സായ തീരുമാനമെന്ന് പത്തനാപുരം എംഎല്‍എ കെ.ബി. ഗണേഷ് കുമാര്‍. സ്പീക്കറുടെ വിവാദത്തില്‍ മത സൗഹാര്‍ദ്ദം തകര്‍ക്കുന് നടപടികള്‍ക്കൊന്നും പോകാരം നിയമപരമയ നടപടി സ്വീകരിക്കുമെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുള്ളത്. അതാണ് മാന്യമായ തീരുമാനം.
തെറ്റുകളെ നിയമപരമായി നേരിടുകയാണ് എന്‍എസ്എസിന്റെ നയമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്. പിന്നെ അതില്‍ കൂടുതല്‍ പറയേണ്ട കാര്യമില്ല. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ലല്ലോ എന്ന ചോദ്യത്തിന് അക്കാര്യത്തിലൊന്നും താന്‍ അഭിപ്രായം പറഞ്ഞാല്‍ ശരിയാകില്ല. ഇക്കാര്യം മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാധ്യമങ്ങള്‍ തന്നെ നേരിട്ട് ചോദിച്ചാല്‍ മതിയെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: