ദേവതകള്‍ക്കു ശേഷമുള്ള സമുദായം സിദ്ധപുരുഷന്മാരുടേതാണ്. അവരും അധികവും അദൃശ്യരായി കഴിയുന്നു. പക്ഷെ ആവശ്യാനുസരണം സ്ഥൂലശരീരവും ധരിക്കുന്നു. ദേവതകള്‍ പരബ്രഹ്മത്തിന്റെ അധികം അടുത്തവരാണ്. സിദ്ധപുരുഷന്മാര്‍ പ്രകൃതിയുടെയും. ദൈവത്തിന്റെ ഇച്ഛയനുസരിച്ച് സമസ്തവിശ്വബ്രഹ്മാണ്ഡത്തിന്റെയും സുവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ ദേവതകള്‍ക്കാണ് മുഖ്യമായ പങ്ക്. സിദ്ധപുരുഷന്മാരുടെ പ്രവൃത്തിമണ്ഡലം ഭൂമിയില്‍ ഒതുങ്ങിയിരിക്കുന്നു.
അവര്‍ ഭൂമിയിലെ നിലനില്പുകളെ നിയന്ത്രിക്കുന്നു. ആത്മശക്തിസമ്പന്നരും സാത്വികരും സജ്ജനസ്വഭാവക്കാരുമായ ഉദാരാത്മാക്കളെ അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയും സത്പാത്രങ്ങളെന്നു ബോദ്ധ്യപ്പെടുന്നവര്‍ക്കു സത്പ്രയോജന നിര്‍വ്വഹണത്തിനായി തങ്ങളുടെ കഴിവിന്റെ ഒരു അംശം യോഗ്യത അനുസരിച്ച് കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള അകാരണമായ കൃപ അവര്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ശ്രേഷ്ഠതാ സമ്പന്നരായവര്‍ക്കു ഈ വരദാനം നിരന്തരം കിട്ടികൊണ്ടിരിക്കുന്നു. അതൊടൊപ്പം തന്നെ അവരുടെ രണ്ടാമത്തെ കാര്യമായ അനൗചിത്യത്തിന്റെ നിര്‍മാര്‍ജ്ജനവും നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനെ അധര്‍മ്മത്തിന്റെ ഉന്മൂലനമെന്നും പറയാം. ഭൂമിയിലെ ദിക്പാലകന്മാരും മഹാന്മാരും സിദ്ധപുരുഷന്മാര്‍ തന്നെയാണെന്ന് പറയപ്പെടുന്നു. അവര്‍ ഭൂമിയുടെ ഭൗതികവും ആത്മീയവും പദാര്‍ത്ഥപരവും ചേതനാപരവുമായ സന്തുലനം നിലനിര്‍ത്തുവാന്‍ കഴിയുന്നത്ര പ്രയത്‌നിക്കുന്നു. ഇവരെ ഭൂമിവാസികള്‍ക്കുള്ള പരബ്രഹ്മത്തിന്റെ വിശേഷ അനുഗ്രഹമെന്ന് പറയാം.
സാധാനാ നിരതരായ യോഗിമാരും തപസ്വികളും തങ്ങളുടെ ഉള്ളിലെ ദോഷദുര്‍ഗുണങ്ങളെ ഉന്മൂലനം ചെയ്യുകയും അതോടൊപ്പം ദേവതുല്യമായ മനുഷ്യമാഹാത്മ്യത്തിന്റെ അടിസ്ഥാനങ്ങളെ തങ്ങളില്‍ വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കു ദേവാത്മാക്കള്‍, സിദ്ധപുരുഷന്മാര്‍ എന്ന പദവി ലഭിക്കുന്നു. പിന്നീട് അവര്‍ ഒത്ത് ചേര്‍ന്ന് ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ആലോചിക്കുകയും അതിന്റെ പരിഹാരത്തിന് തങ്ങളുടെ പങ്ക് എന്താണെന്ന് കണ്ട് അതിനുവേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.
വിഘടനം അസൗകര്യപ്രദവും സഹകരണം സൗകര്യപ്രദവും ആണ്. ഒന്നിച്ചു ചേരാന്‍ അടുത്തായി വസിക്കുക ആവശ്യമാണ്. സൈനികരുടെ താവളം അവരവരുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഗവേഷകരുടെ പ്രയോഗശാലകളും തമ്മില്‍ സഹകരിച്ച് പ്രവൃത്തിക്കുവാന്‍ വേണ്ടി അടുത്തടുത്തസ്ഥലത്ത് നിര്‍മ്മിക്കപ്പെടുന്നു. വിശ്വവിദ്യാലയങ്ങളില്‍ അനേകം വിദ്വാന്മാര്‍ അവരവരുടേതായ ജോലി നിര്‍വ്വഹിക്കുന്നു. റെയിലിന്റെ എഞ്ചിന്‍ നിര്‍മ്മിക്കുന്ന ഹെവി ഇലക്ട്രിക്കല്‍ ഫാക്ടറി എന്നിങ്ങനെയുള്ള യന്ത്ര ഫാക്ടറികള്‍ വിസ്തൃതമായ ഒരു സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അവയെ ചെറിയ ചെറിയ ഫാക്ടറികളാക്കി അങ്ങിങ്ങായി സ്ഥാപിക്കുവാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെ സിദ്ധപുരുഷന്മാരും ഓരോരുത്തരായി അങ്ങിങ്ങായി മാറി താമസിക്കുന്നില്ല. അവര്‍ക്ക് പരസ്പരം ആശയവിനിമയം ചെയ്യേണ്ടതായിട്ടുണ്ട്. ആസൂത്രിതമായ കാര്യപദ്ധതി നടപ്പിലാക്കാന്‍ അവര്‍ക്ക് ഏതെങ്കിലും നിബിഢമായ സ്ഥലത്ത് താമസിക്കേണ്ടതായിട്ടുണ്ട്. അങ്ങിനെയുള്ള സ്ഥലം ഭൂമിയില്‍ ഹിമാലയത്തിലെ ദേവാത്മാ എന്ന് പറയപ്പെടുന്ന സ്ഥലം തന്നെയാണ്. ഉത്തരാഖണ്ഡം അതിന്റെ ഹൃദയ പ്രദേശമാണ്. സിദ്ധപുരുഷന്മാരുടെ ക്രീഡാസ്ഥലവും ഇതുതന്നെയാണെന്ന് മനസ്സിലാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക