കോട്ടയം : നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ‘മിത്ത്’ പരാമര്‍ശത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് തന്നെയെന്ന് എന്‍എസ്എസ്. സ്പീക്കറുടെ ഗണപതി പരാമര്‍ശത്തില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നാമജപയാത്ര സംഘടിപ്പിച്ചിരുന്നു. ഇവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് മാസ്റ്റര്‍ ആദ്യം നടത്തിയ പരാമര്‍ശം തിരുത്തി. എന്നാല്‍ ഷംസീറിന്റെ പരാമര്‍ശം തിരുത്തണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് എന്‍എസ്എസിന്റെ നിലപാട്. സ്പീക്കറുടെ വിവാദ പരാമര്‍ശത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗം പ്രതിഷേധിച്ചു.
നാമജപയാത്രയ്ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധ നടപടികളുമായി മുന്നോട്ട് പോകും. പ്രശ്നം കൂടുതല്‍ വഷളാക്കാതെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടനടി നടപടിയെടുക്കാത്ത പക്ഷം വിശ്വാസ സംരക്ഷണത്തിനായി നിയമ മാര്‍ഗം തേടാമെന്നാണ് എന്‍എസ്എസ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: