കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനും പരിസരങ്ങളിലും സാമുഹിക ദ്രോഹികളുടെ കേന്ദ്രമായി മാറുന്നു.അലഞ്ഞ് തിരിയുന്നവര്‍, മയക്ക് മരുന്നിനും മദ്യവും അടിമകള്‍, ഭിക്ഷാടകര്‍ തുടങ്ങി എല്ലാവരുടെയും കേന്ദ്രമാണ് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്. ഇവരുടെ കേന്ദ്രമായി മാറിയതോടെ സാധാരണ യാത്രകാര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സമാധാനത്തോടെ യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായി മാറിയിട്ടുണ്ട്.
ഏത് നിമിഷവും ആക്രമ സ്വഭാവം കാണിക്കുന്ന മാനസിക രോഗികളടക്കമുള്ളവര്‍ റെയില്‍വേ സ് റ്റേഷനിലുണ്ട്. ആര്‍പിഎഫിന്റെയും കേരള പോലീസിന്റെയും നേതൃത്വത്തില്‍ ദിവസവും വിരലിലെണ്ണാവുന്ന പോലീസുകാരുണ്ടങ്കിലും ആക്രമ സ്വഭാവം കാണിക്കുന്നവര്‍ ആക്രമങ്ങള്‍ അഴിച്ച് വിട്ടാല്‍ പ്രതിരോധിക്കാന്‍ കഴിയുന്ന രൂപത്തില്‍ അവര്‍ ശക്തരല്ല. രാത്രിയായി കഴിഞ്ഞാല്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലൈറ്റുകള്‍ പലതും കത്താത്ത അവസ്ഥയുണ്ട്. കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമമുണ്ടായി. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ നിന്ന് പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിലെടുത്തത്. രാത്രി ആയി കഴിഞ്ഞാല്‍ കഞ്ചാവും മദ്യവും അടക്കം ഉപയോഗിക്കാന്‍ സാമൂഹിക ദ്രോഹികള്‍ക്ക് ഇരുട്ട് നിറഞ്ഞ് നില്ക്കുന്ന റെയില്‍വേ സ്റ്റേഷന് പരിസരം കാരണമായി തീര്‍ന്നിരിക്കുകയാണ്.അരിമല റോഡ് പരിസരത്ത് വെച്ച് വെള്ളിയാഴ്ച രാത്രി കാഞ്ചാവ് സിഗരറ്റ് വലിക്കുകയായിരുന്ന
ഇക്ബാല്‍ റോഡിലെ ടി.സക്കരിയ (25),മാനന്തവാടി സ്വദേശിയും അവിയില്‍ താമസിക്കുന്ന മുഹമ്മദ് നൗഫല്‍ (25) ,ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി.ഷെരിഫ്(42) ,ഇട്ടമ്മല്‍ താമസിക്കുന്ന വടക്കാഞ്ചേരിയിലെ അബ്ദുള്‍ ഹക്കിം (39) ഇന്‍സ്പെക്ടര്‍ കെ.പി.ഷൈന്‍ ,എസ്ഐമാരായ കെ.പി.സതീഷ്, കെ.രാജീവന് എന്നിവര്‍ അറസ്റ്റ് ചെയ്തിരുന്നു. ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ജനുവരി മുതല്‍ ആഗസ്റ്റ് 4 വരെ രജിസ്റ്റര്‍ ചെയ്ത 1172 കേസുകളില്‍ പകുതിയില്‍ അധികം മയക്കുമായി ബന്ധപ്പെട്ട കേസുകളാണ്. ജില്ലയില്‍ ഈ വര്‍ഷം ഏറ്റവും കുടുതല്‍ ലഹരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: