കോട്ടയം: ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ടു മാസത്തിലേറെയായി ചികിത്സയിലായിരുന്ന ഇടുക്കി ഇരട്ടയാര്‍ സ്വദേശിനി പതിനേഴുകാരി ആന്‍ മരിയ ജോയി അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ജൂണ്‍ ഒന്നിനു രാവിലെ ഇരട്ടയാര്‍ സെന്റ് തോമസ് ഫൊറോനാ പള്ളിയില്‍ അമ്മ ഷൈനിക്കൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുന്നതിനിടെയാണ് ആന്‍മരിയക്ക് ഹൃദയാഘാതമുണ്ടായത്.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിനും മാധ്യമങ്ങളും സോഷ്യല്‍ മീഡയയും ഇടപെട്ട് ആംബുലന്‍സിന് വേഗത്തില്‍ കൊച്ചിയിലെത്താന്‍ വഴിയൊരുക്കിയിരുന്നു. ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയത്. സംസ്കാരം ഞായാഴ്ച രണ്ടു മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: