ന്യൂദല്‍ഹി: വിദേശത്ത് മരിക്കുന്ന ഇന്ത്യന്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ കൊണ്ടുവരുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് അടിയന്തരഘട്ടങ്ങളില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗിക്കാന്‍ വിദേശഎംബസികളിലെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പാര്‍ലമെന്റില്‍ അറിയിച്ചു.
സ്ട്രെക്ചറില്‍ കൊണ്ടുവരേണ്ട രോഗികളെയും മൃതദേഹങ്ങളും നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് ലോക്സഭയിലെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിനുവേണ്ടി വരുന്ന ഫണ്ട് അവശ്യാനുസരണം ഒരു അക്കൗണ്ടില്‍ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റാം. സ്ട്രെക്ചറില്‍ യാത്ര ചെയ്യുന്ന രോഗികള്‍ക്ക് വിമാനക്കമ്പനികളുമായി ചേര്‍ന്ന് എംബസികള്‍ വേണ്ട സഹായം നല്‍കും, മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: