ഞാന്‍ ഒരു പുലയനാണ്
ഞാന്‍ ഹിന്ദു മത വിശ്വാസിയാണ്
ഞാന്‍ എന്‍ എസ് എസിനൊപ്പം….!
എന്ന ഹാഷ് ടാഗില്‍ യുവാവ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് വൈറലായി.
ഹിന്ദുക്കളെ അവഹേളിച്ചും അവരുടെ ഈശ്വരവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തിയും നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നടത്തിയ പ്രസ്താവനയെക്കെതിരെ എന്‍ എസ് എസ് തെരുവില്‍ പ്രതിഷേധിച്ചതും സംബന്ധിച്ചാണ് കുറിപ്പ്.
തിരുവനന്തപുരം പൂഞ്ചക്കരി സ്വദേശി രതീഷ് ഫേസ് ബുക്കില്‍ ഇങ്ങനെ എഴുതി
നായര്‍ സമുദായ ആചാര്യനും, സ്ഥാപകനുമായ മന്നത്ത് പത്മനാഭനെ അപമാനിച്ചതില്‍ അല്ല .എന്‍ എസ് എസ് തെരുവില്‍ പ്രതിഷേധിച്ചത്
ഹിന്ദു സമൂഹം ആരാധിക്കുന്ന, വിശ്വാസിക്കുന്ന ഗണപതി ഭഗവാനെ അപമാനിച്ചതില്‍ ആണ്
അതില്‍ നായരന്നോ, ഈഴവനെന്നോ, നാടരെന്നോ,പുലയനേന്നോ ഇല്ല!
ദേവസ്വം ബോര്‍ഡില്‍ സംവരണം വേണം എന്ന് അവകാശപ്പെടുന്ന ഒരു പുലയ നേതാവിനെയും ഈ വിഷയത്തില്‍ പ്രതികരിച്ചത് ഞാന്‍ കണ്ടില്ല…!
ഞാന്‍ ഒരു പുലയനാണ്
ഞാന്‍ ഹിന്ദു മത വിശ്വാസിയാണ്
ഞാന്‍ എന്‍ എസ് എസിനൊപ്പം….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: