ചെറുതോണി: ഹൈന്ദവ ആചാരങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ പ്രസ്താവന മതേതരത്വ കേരളത്തിന് അപമാനമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ സ്വാമി ദേവചൈധന്യനനന്ദ സരസ്വതി. ഇതിനെ പിന്തുണയ്‌ക്കുന്ന സിപിഎം നിലപാട് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളി ആണ്.
ഇടതുപക്ഷ സര്‍ക്കാരും അതിന് നേതൃത്വം കൊടുക്കുന്ന രാഷ്‌ട്രീയ കക്ഷിയും തുടര്‍ന്നുവരുന്ന മത പ്രീണനത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് നിയമസഭാ സ്പീക്കറിന്റെ വാക്കുകളിലുടെ കേരളം കേട്ടതെന്ന് സ്വാമി പറഞ്ഞു. മത ബോധന ശാലകളിലൂടെ മത മൗലികവാദിയായി മാറിയ സ്പീക്കര്‍ തന്റെ മത വിശ്വാസങ്ങളെ മഹത്വവത്കരിച്ച് പ്രചരിപ്പിക്കുകയും മത വിശ്വാസങ്ങളെ സംരക്ഷിച്ചും ജീവിക്കുമ്പോള്‍ ഹൈന്ദവ മത വിശ്വാസങ്ങളെ ഇകഴ്‌ത്തി കാണിക്കുകയാണ്.
വിശ്വാസികളുടെ വിശ്വാസത്തെ അധിക്ഷേപിക്കുകയും ചെയുന്ന നിലപാട് പ്രതിഷേധര്‍ഹമാണ്. രാഷ്‌ട്രീയ മാനസിക അടിമത്വത്തില്‍ ഹിന്ദുമത വിശ്വാസികളെ സിപിഎമ്മിന്റെ ചാവേറുകളായി മറ്റുവാനുള്ള നിലപാട് മതേതര കേരളം പുച്ഛിച്ചു തള്ളും. പ്രസ്തുത വിഷയത്തില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും സ്വാമി പറഞ്ഞു. ഭരണ മുന്നണിയിലെ മറ്റ് രാഷ്‌ട്രിയ പാര്‍ട്ടികളുടെ ഈ വിഷയത്തിലുള്ള അഭിപ്രായം അറിയാന്‍ വിശ്വാസി സമൂഹത്തിന് താല്പര്യമുണ്ടെന്നും രാഷ്‌ട്രീയ പാര്‍ട്ടികള്‍ മൗനം വെടിയണമെന്നും സ്വാമി ദേവചൈതന്യാനന്ദ സരസ്വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: