ന്യൂദല്‍ഹി: തിരുവനന്തപുരത്ത് നാമജപയാത്രയ്ക്കെതിരെ കേസ് എടുത്ത പിണറായി സര്‍ക്കാര്‍ നിലപാട് കേരളം പൊറുക്കില്ലെന്നും സിപിഎം ഇതിന് വലിയ നില നല്‍കേണ്ടിവരുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുമതവിശ്വാസികള്ക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രൂരമായ മറ്റൊരു നിലപാടാണിത്. പ്രതിഷേധാര്‍ഹവും ദുഃഖകരവുമാണിതെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.
എന്‍എസ്എസ് സമാധാനപരമായാണ് നാമജപയാത്ര നടത്തിയത്. അവര്‍ ഏതെങ്കിലും കെഎസ്ആര്‍ടിസി ബസ്സിന് കല്ലെറിഞ്ഞിട്ടില്ല. പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ല. എന്നിട്ടും അവര്‍ക്കെതിരെ കേസെടുത്ത പിണറായി സര്‍ക്കാര്‍ ഷംസീറിനെക്കാള്‍ ക്രൂരമായാണ് പെരുമാറുന്നത്. ആരോടും മമതയോ വിദ്വേഷമോ കാണിക്കില്ലെന്ന് സത്യപ്രതിജ്ഞ ചെയ്താണ് ഷംസീര്‍ എംഎല്‍എ ആയത്. ഇപ്പോള്‍ സ്പീക്കറും. ഗണപതി ഭഗവാനെ അവഹേളിച്ചതിനു പിന്നാലെ ഭരണഘടനയെയും അപമാനിച്ചു. സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഷംസീറിന് രാഹുലിന്റെ ഗതിവരും. സ്പീക്കര്‍ പദവി മാത്രമല്ല, എംഎല്‍എ പദവിയും നഷ്ടമാകും.
ജിഹാദികളുടെ കയ്യടിയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും എം.വി. ഗോവിന്ദനും സ്വീകരിക്കുന്നത്. ഗണപതി ഭഗവാന് മിത്താണെന്ന് പറയുന്ന എം.വി. ഗോവിന്ദന് ഗണപതിയെ മൂര്‍ത്തിയായി കാണുന്നവരുടെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന് നിലപാട് വ്യക്തമാക്കണം. തെറ്റുതിരുത്തില്ലെന്ന് പറഞ്ഞ എ.എന്‍. ഷംസീറിനും എം.വി. ഗോവിന്ദനും എതിരെ ശബ്ദിക്കാന്‍ പോലും തയ്യാറാകാത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാട് ദയനീയമാണ്. വി.ഡി. സതീശന് ഗോപാലകൃഷ്ണ ഗോഖലെയെ വായിക്കണമെന്നും അബ്ദുള്ള ക്കുട്ടി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: