കോട്ടയം: ഐപിസി ആക്ട് ഒഴിവാക്കി ബാലനീതി നിയമത്തിന്റെ പരിധിയില്‍ ആലുവ പീഡനക്കേസിലെ പ്രതിക്ക് വധശിഷ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൗരക്ഷിക സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വേദനിക്കുന്ന ബാല്യങ്ങള്‍ക്ക് നിയമം മൂലം ലഭിച്ച നീതി ഉറപ്പാക്കാന്‍ സര്‍ക്കാരും സമുഹവും തയാറാകണം.
പഞ്ചായത്ത്തോറും ബാല സുരക്ഷാസമിതിയും തൊഴിലിന് പോകുന്ന അച്ഛനമ്മമാരുടെ കുട്ടികളെ സംരക്ഷിക്കാന്‍ ഡേകെയര്‍ സെന്ററുകള്‍ സ്ഥാപിക്കുക, ജുവനൈല്‍ ജസ്റ്റിസ് കോടതികള്‍ സ്വതന്ത്രമായി സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ചൈല്‍ഡ് റൈറ്റ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റിയായ സൗരക്ഷിക 2019ല്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ നയപരമായ തീരുമാനമെടുക്കേണ്ടതാണെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. ബാലനീതി മാനദണ്ഡങ്ങളില്ലാതെയാണ് കേരളത്തില്‍ 33115 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന സൗരക്ഷികയുടെ പ്രമേയത്തിനുള്ള മറുപടി ബാലനീതി നിയമം നടപ്പാക്കുന്നതില്‍ ആഭ്യന്തരവകുപ്പും, വനിതാശിശു സംരക്ഷണ വകുപ്പും ബാലാവകാശ കമ്മിഷനും കാണിക്കുന്ന അനാസ്ഥയാണ് വൃക്തമാക്കുന്നതെന്ന് സൗരക്ഷിക സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ പറഞ്ഞു.
സംസ്ഥാന സംഘടനാ സെക്രട്ടറി രാജമോഹന്‍ മാവേലിക്കര വിഷയം അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ശശിശങ്കര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സേതുഗോവിന്ദ്, പി.സി. ഗിരീഷ് കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് മനീഷ് ശ്രീകാര്യം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: