കഴിഞ്ഞ എട്ടുവര്‍ഷമായി ഭാരതം ഭീകരവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രതിരോധിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നിലപാടുകളും സുരക്ഷാ ഏജന്‍സികളുടെ നിരന്തരമായ തീവ്രവാദവിരുദ്ധ പ്രവർത്തനവുമാണ് ഇതിനു കാരണം. രാജ്യത്തെ മുസ്ലീം സമൂഹം ഇന്ന് സന്തുഷ്ടരാണ് എന്നതിന് ഉദാഹരണമാണ് കശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കേന്ദ്രസര്‍ക്കാരിനു ലഭിക്കുന്ന പിന്തുണ. എന്നാല്‍ കുറച്ച് നാളുകളായി രാജ്യത്ത് ആശൂത്രിതമായി ആക്രമണങ്ങളും വര്‍ഗീയ ചുവതോന്നിപ്പിക്കുന്ന കലാപങ്ങളും പൊട്ടിപുറപ്പെടുന്നുണ്ട്.
ഇതിനു ഉദാഹരണമാണ് ഹരിയാനയിലെ നുഹില്‍ ആരംഭിച്ച കലാപം. കഴിഞ്ഞ ദിവസം നുഹില്‍ നിന്ന് ആരംഭിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയക്കു നേരെ ഒരുകൂട്ടം പേര്‍ ആക്രമിക്കുകയായിരുന്നു. ഖേദ്‌ല ഗ്രാമത്തിന് സമീപം യാത്ര എത്തിയപ്പോഴാണ് ആക്രമികള്‍ കല്ലേറു നടത്തിയത്. വര്‍ഷങ്ങളായി നുഹില്‍ നടക്കുന്ന ഒരു ഹൈന്ദവ പരിപാടിയാണിത്. എന്നാല്‍ ഇപ്പോഴാണ് ഇതിനെതിരെ ആക്രമണം നടത്തുന്നത് എന്നതാണ് രാജ്യത്തെ ജനങ്ങളില്‍ ചിന്ത ഉയര്‍ത്തിയതും. വിശ്വഹിന്ദു പരിഷത്തും (വിഎച്ച്പി) മാതൃശക്തി ദുര്‍ഗാവാഹിനിയുമാണ് മൂന്നു വര്‍ഷമായി നുഹ് ഏരിയയിലെ ബ്രിജ്മണ്ഡല്‍ യാത്ര നടത്തുന്നത്. നൂഹിലെ ശിവക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഫിറോസ്പൂര്‍ ജിര്‍ക്കയിലെ സിഗര്‍ ഗ്രാമത്തിലാണ് അവസാനിക്കുന്നത്. നല്‍ഹാദിലെ ശിവക്ഷേത്രം മഹാഭാരത കാലഘട്ടത്തിലെതാണെന്നാണ് പറയപ്പെടുന്നത്. ബ്രിജ്മണ്ഡല് യാത്രയില്‍ പങ്കെടുക്കാന്‍ ധാരാളം ആളുകള്‍ എല്ലാവര്‍ഷവും ഇവിടെ തടിച്ചുകൂടിയിരുന്നുത്.
ആക്രമണത്തിനു പിന്നില്‍ മേവാത് മുസ്ലീംങ്ങളാണ്. വിഭജനത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് പോകാന്‍ ആഗ്രഹിച്ചവരായിരുന്നു മേവാതിലെ മുസ്ലീം സമൂഹം. മുസ്‌ലിംകളുടെ സുരക്ഷ തനിക്ക് പരമപ്രധാനമാണെന്നും പാക്കിസ്ഥാനിലേക്ക് പോകുന്നത് പുനഃപരിശോധിക്കണമെന്നും 1947ല്‍ മഹാത്മഗാന്ധിയുടെ മേവാത്ത് സന്ദര്‍ശന വേളയില്‍ ഇവരോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ താമസമാക്കിയത് എന്നാണ് പറയുന്നത്. നിലവില്‍ മണിപ്പൂരിലെ പ്രദേശിക പ്രശ്‌നത്തെ എങ്ങനെ മതസ്പര്‍ദ ആക്കി മാറ്റിയോ, സമാനമായ ഒരു ശ്രമമാണ് ഹരിയായിലും കാണാന്‍ സാധിക്കുന്നത്.
വര്‍ഷങ്ങളായി നടക്കുന്ന ഒരു പരിപാടി ഇത്തവണ മുതല്‍ യാത്ര നടത്തരുത് എന്ന് മേവാത്തില്‍ നിന്ന് പല മുസ്ലിം സംഘടനകളും ആവശ്യപ്പെട്ടു. മേവാത് എന്ന സ്ഥലം അറിയപ്പെടുന്നത് തന്നെ ഛോട്ടാ പാക്കിസ്ഥാന്‍ എന്ന പേരിലാണ്. അതിന്റെ മധ്യത്തില്‍ ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പിന്നീട് യാത്രക്ക് നേരെ വീടുകളുടെ ടെറസില്‍ നിന്ന് കല്ലേറും കുപ്പിയും കുപ്പിയില്‍ ഉള്ള പെട്രോള്‍ ബോംബുകള്‍ എറിയുകയും ചെയ്തു. എല്ലാ ടെറസുകളിലും ദല്‍ഹി കലാപത്തിനു തുല്യമായ വലിയ തയ്യാറെടുപ്പ് നടന്നിരുന്നു എന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. പരിപാടിക്കു നേരെയാണ് ആസൂത്രിത ആക്രമണം ഉണ്ടായത് രാജ്യത്തിന്റെ സമാധാനപൂര്‍ണമായ അന്തരീക്ഷം നശിപ്പിക്കുന്നതിനൊപ്പം ഭീകരവാദ സംഘടനകളുടെ പ്രവര്‍ത്തനത്തിന് ആക്കം കൂട്ടാനുമാണ് ഉപയോഗിക്കുന്നത്.
നാഗര്‍ മന്ദിറില്‍ നിന്ന് ആരംഭിച്ച ബ്രിജ്മണ്ഡല്‍ യാത്ര, ഖേദ്‌ല ഗ്രാമത്തിന് സമീപം വച്ചാണ് ആക്രമിക്കപ്പെടുന്നത്. തുടര്‍ന്ന് ഇരുവശത്തുനിന്നും രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു. എന്‍എച്ച് 248ല്‍ ഒരു വശത്ത് പോലീസും മറുവശത്ത് ജിഹാദികളുടെ വന്‍ ജനക്കൂട്ടവുമായി തീര്‍ന്നുവെന്ന് സാമൂഹിക മാധ്യമങ്ങളിലെ വീഡിയോകള്‍ പറയുന്നു. കലാപത്തില്‍ ഇതുവരെ രണ്ടു ഹോംഗാര്‍ഡുള്‍പ്പെടെ അഞ്ചുപേരാണ് മരിച്ചത്. ഇതുകൂടാതെ അമ്പതിലേറെ പേര്‍ക്ക് പരിക്കുകളും ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും ചിത്രങ്ങളും എക്‌സ് ഉള്‍പ്പെടയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ച് കൊണ്ട് ആര്‍ത്തടുക്കുന്ന കലാപകാരികളെ നമ്മുക്ക് വീഡിയോയില്‍ കാണാന്‍ സാധിക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇത്തരത്തിലുള്ള ആസൂത്രിതമായ കല്ലെറികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ആര്‍ട്ടിക്കള്‍ 370 എടുത്തുകളയുന്നതിനു മുമ്പുള്ള കശ്മീരിനെയാണ്. യാതൊരു പ്രകോപനവും കൂടതെയുള്ള ഈ ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക പിന്തുണ ലഭിച്ചിരുന്നുവെന്ന് പിന്നീടുവന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഹിന്ദുമതങ്ങള്‍ക്ക് എതിരായ ആക്രമണങ്ങളും ‘അല്ലാഹു അക്ബര്‍’ ഉള്‍പ്പെടുള്ള മുദ്രവാക്യങ്ങള്‍ വിളിച്ചുകൊണ്ടു നടത്തുന്ന പ്രകടനങ്ങളും നാം കേരളത്തിലും കണ്ടിട്ടിള്ളതാണ്. ‘അവലും മലരും കരുത്തി വച്ചോ’ ‘അമ്പലനടയില്‍ കെട്ടിതൂക്കും’ എന്നീ കൊലവിളികളും അഞ്ചുവര്‍ഷമെന്ന ചെറിയ കാലയളവില്‍ പുറത്തുവന്നതാണ്.
2020 ഫെബ്രുവരി 23ന് ദല്‍ഹിയില്‍ ഉണ്ടായ കാലപത്തിന്റെ സ്വഭാവവും മറ്റൊന്നായിരുന്നില്ല. കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിനു കീഴിലുള്ള ‘ഗ്രീന്‍ വാലി’ എന്‍ഐഎ പിടിച്ചെടുത്തതും, മുംബൈയില്‍ നിന്ന് ഐഎസ് ബന്ധമുള്ളവരെ പിടിച്ചെടുത്തതും രാജ്യത്തിനുള്ളില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടിയാണ്. ഇത്തൊക്കെയാണ് രാജ്യത്തിനുള്ളില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ പ്രവര്‍ത്തനത്തിനു പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ അഴിച്ചു വിട്ടതിനു പിന്നാലെ ഇരവാദം ഉന്നയിക്കുന്നതാണ് കലാപകാരികളുടെ സ്ഥിരം ശൈലി എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രതികരിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. കഴിഞ്ഞ ദിവസം മുതല്‍ എക്‌സില്‍(ട്വിറ്റര്‍) ഉയര്‍ന്നുവന്ന ഹാഷ്ടാഗ് (ഇസ്ലാമോഫോബിയ) ഇതിനു ഉദാഹരണമാണ്.
ആക്രമികളെ ഇരകളാക്കുന്ന ഒരു സാമൂഹിക അവസ്ഥയാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്ന മാധ്യമങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. ഹിന്ദു സമൂഹത്തെ വര്‍ഗീയവാദികളും മറ്റു മതസ്ഥരെ ഇരകളാക്കിയും ചിത്രകരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ ഗുജറാത്ത്, മണിപ്പൂര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കലാപത്തില്‍ കണ്ടിട്ടുള്ളതുമാണ്. രാജ്യത്തിനുള്ളില്‍ ഇത്തരത്തിലുള്ള കലാപങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കാലങ്ങളില്‍ എന്‍സിആര്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കള്‍ ഉള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത് കൊണ്ട് ശ്രമിച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തുവന്നതും. കേരളത്തില്‍ സമാനമായ സംഭവം അകലെയല്ല എന്നതാണ് ഇന്ന് സംസ്ഥാനത്തു നടക്കുന്ന സംഭവികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: