Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പഠിക്കാം ജീവന്‍ ജ്യോതി ബീമാ യോജനയെ

ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരമാണ്. അതായത് ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ നഷ്ടം ഉണ്ടാകണം. ഇത് ലൈഫ് ഇന്‍ഷുറന്‍സിലും നോണ്‍-ലൈഫ് ഇന്‍ഷുറന്‍സിലും (ജനറല്‍ ഇന്‍ഷുറന്‍സിലും) ബാധകമാണ്. വാഹനത്തിന്റെ അപകടം മൂലമുണ്ടാകുന്ന നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ലഭിക്കുന്നു. എന്നാല്‍ ഒരു വ്യക്തി മരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം കണ്ടുപിടിക്കുക ദുഃസാദ്ധ്യമാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത് ആ വ്യക്തിയുടെ മരണം മൂലം ആശ്രിതര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക എന്നതാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍/നല്‍കുമ്പോള്‍ ഉള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ തുക തീരുമാനിക്കുന്നത് അയാളുടെ വരുമാനം, പ്രീമിയം നല്‍കുവാനുള്ള കഴിവ്, തുടങ്ങിയ പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2023, 05:00 am IST
in Article

വി.എന്‍.എസ്.പിള്ള

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജനയുടെ ശരിയായ പ്രാധാന്യം ഇനിയും സാധാരണ ജനങ്ങളിലേയ്‌ക്ക് എത്തിയിട്ടില്ലെന്നു തോന്നുന്നു. ലളിതമായ വ്യവസ്ഥയില്‍ ലളിതമായ ചട്ടങ്ങളില്‍ നമ്മളില്‍ എത്തുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. അത് ഉപയോഗപ്പെടുത്തുക എന്നതു മാത്രമാണ് നമ്മുടെ കടമ. നിലവിലുണ്ടായിരുന്ന ലൈഫ് ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ സാധാരണജനങ്ങള്‍ക്കുവേണ്ടി മാറ്റിയെഴുതിയ പദ്ധതിയാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന. ഇതില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന വ്യക്തി മരിച്ചാല്‍ രണ്ടുലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് തുകയായി ആശ്രിതര്‍ക്ക് ലഭിക്കുക. രണ്ടു ലക്ഷം രൂപ മുഖവിലയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങിയിട്ടുള്ളവര്‍ ഓര്‍ത്തുനോക്കൂ അതിനായി നിങ്ങള്‍ എത്ര ഫാറങ്ങള്‍ പൂരിപ്പിച്ചു, എത്ര പ്രീമിയം നല്‍കി, ഏതെല്ലാം ആരോഗ്യപരിശോധനക്ക് വിധേയരായി എന്ന്. ഈ പദ്ധതിയില്‍ പ്രീമിയം കുറവാണെന്നു തന്നെയല്ല അത് അപേക്ഷകന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ നിന്നു സ്വയമേവ ഇന്‍ഷുറന്‍സ് കമ്പനിക്ക് ബാങ്ക് തന്നെ നല്‍കുകയും ചെയ്യും.  

ജീവന്‍ ജ്യോതി ബീമ യോജനയില്‍ ചേരുവാന്‍ നിര്‍ദ്ദിഷ്ട പ്രായപരിധിക്കുള്ളിലുള്ളവര്‍ ഫാറം പൂരിപ്പിച്ച് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ നല്‍കുമ്പോള്‍ അപേക്ഷകന്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അര്‍ഹനാണോ എന്ന ചോദ്യം ഉയരുന്നില്ല. എല്ലാവരും അര്‍ഹരാണ്. എല്ലാ പൗരന്മാര്‍ക്കും ഇന്‍ഷുറബിള്‍ ഇന്ററസ്റ്റ് ഉണ്ടെന്നതാണ് അനുമാനം.

വാര്‍ഷികമായ ഈ പദ്ധതിയില്‍ തുടക്കത്തില്‍ ചേരാന്‍ കഴിയാത്തവര്‍ക്ക് ആനുപാതികമായ പ്രീമിയം നല്‍കി എപ്പോള്‍ വേണമെങ്കിലും ചേരാം. പ്രീമിയം ഇപ്രകാരമാണ് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 436രൂപ, സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 342രൂപ, ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 228 രൂപ, മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ 114രൂപ. പദ്ധതി പുതുക്കുമ്പോള്‍ (അടുത്ത വര്‍ഷം മേയില്‍) വാര്‍ഷിക പ്രീമിയം അടക്കണം.

ഉയര്‍ന്ന മരണസാദ്ധ്യത മുന്നില്‍ക്കണ്ട് പദ്ധതിയില്‍ ചേരുന്നവര്‍ ഓര്‍ക്കേണ്ട കാര്യം പദ്ധതിയില്‍ ചേര്‍ന്ന് മുപ്പതു ദിവസങ്ങള്‍ക്കുള്ളില്‍ അപകടം മൂലമല്ലാതെയുള്ള മരണത്തിന് ക്ലെയിം ലഭ്യമല്ല എന്നതാണ്. മരണം അപകടം മൂലമാണെങ്കില്‍ പരിരക്ഷാതുകയായ രണ്ടു ലക്ഷം രൂപ കുടുംബത്തിനു ലഭിക്കുകയും ചെയ്യും.ജനക്ഷേമത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമാ യോജന കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാനമായ കാല്‍വയ്‌പാണ്. ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും (പ്രീമിയം 20 രൂപ മാത്രം).  അതായത് പ്രതിദിനം ഒന്നേകാല്‍ രൂപക്ക് രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇന്‍ഷ്വറന്‍സും രണ്ടുലക്ഷം രൂപയുടെ അപകട ഇന്‍ഷ്വറന്‍സും.

സുരക്ഷ ബീമാ യോജന

സുരക്ഷ ബീമാ യോജനയില്‍, മരണമോ സമ്പൂര്‍ണ്ണവും സ്ഥിരവുമായ ശാരീരിക വൈകല്യമോ അപകടം മൂലം ഉണ്ടാവുകയാണെങ്കില്‍ രണ്ടുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. ഭാഗികമായ വൈകല്യത്തിന് ഒരുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. അപകടവും വൈകല്യവും പദ്ധതിയില്‍ നിര്‍വചിച്ചിട്ടുണ്ട്. മരണം സംഭവിച്ചാല്‍ തുക നോമിനിക്കും വൈകല്യമാണെങ്കില്‍ തുക അംഗത്തിനുമാണ് ലഭിക്കുന്നത്. പ്രകൃതിക്ഷോഭം പാമ്പുകടി കൊലപാതകം ഇവ മൂലമുള്ള മരണങ്ങള്‍ അപകടമരണമായി കണക്കാക്കും. ആത്മഹത്യ അപകടമായി കണക്കാക്കുന്നില്ല.

ജീവന്‍ ജ്യോതി ബീമാ പദ്ധതി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും രാജ്യത്തെ മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളും കൈകാര്യം ചെയ്യുമ്പോള്‍ സുരക്ഷാ ബീമാ പദ്ധതി പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളാണ് കൈകാര്യം ചെയ്യുന്നത്. ജീവന്‍ ജ്യോതി ബീമാ യോജനയും സുരക്ഷാ ബീമാ യോജനയും സ്വതന്ത്രപദ്ധതികളാകയാലും അവയ്‌ക്ക് പ്രത്യേകം പ്രത്യേകം പ്രീമിയും നല്‍കുന്നതുകൊണ്ടും രണ്ടു പദ്ധതികളുടേയും പ്രയോജനം ഒരേ സമയം ലഭ്യമാണ്.

പദ്ധതികളുടെ വ്യാപ്തി

കഴിഞ്ഞ എട്ടുവര്‍ഷങ്ങളിലായി ജീവന്‍ ജ്യോതി ബീമാ യോജനയിലും  സുരക്ഷാ ബീമാ യോജനയിലും അടല്‍ പെന്‍ഷന്‍ യോജനയിലുമായി 55.6 കോടിയിലധികം പൗരന്മാര്‍ അംഗങ്ങളായുണ്ട്. ഇതില്‍ എട്ടു ലക്ഷത്തോളം പേര്‍ക്ക് ആദ്യത്തെ രണ്ടു പദ്ധതികളുടെ ക്ലെയിംആയി 15,592 കോടി ലഭിക്കയും ചെയ്തു. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ (2017-2022) 4198 ഗുണഭോക്താക്കള്‍ക്ക് ഈ  പദ്ധതികളുടെ ക്ലെയിം ലഭിച്ചു.

ഈ പദ്ധതിയുടെ പ്രത്യേകത കൃത്യമായി അറിയണമെങ്കില്‍ ലൈഫ് ഇന്‍ഷ്വറന്‍സിനെ സംബന്ധിക്കുന്ന രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഒന്ന്  ആര്‍ക്കും ലഭിക്കാവുന്ന സേവനമാണോ ലൈഫ് ഇന്‍ഷ്വറന്‍സ്? രണ്ട്  എപ്പോള്‍ വേണമെങ്കിലും ലഭിക്കാവുന്ന സേവനമാണോ ലൈഫ് ഇന്‍ഷ്വറന്‍സ്?രണ്ടിന്റേയും ഉത്തരം, അല്ല എന്നു തന്നെയാണ്.  

ഇന്‍ഷ്വറന്‍സ് നഷ്ടപരിഹാരമാണ്. അതായത് ഇന്‍ഷുറന്‍സിന്റെ പ്രയോജനം ലഭിക്കണമെങ്കില്‍ നഷ്ടം ഉണ്ടാകണം. ഇത് ലൈഫ് ഇന്‍ഷുറന്‍സിലും നോണ്‍-ലൈഫ് ഇന്‍ഷുറന്‍സിലും (ജനറല്‍ ഇന്‍ഷുറന്‍സിലും) ബാധകമാണ്. വാഹനത്തിന്റെ അപകടം മൂലമുണ്ടാകുന്ന നഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടെങ്കില്‍ ലഭിക്കുന്നു. എന്നാല്‍ ഒരു വ്യക്തി മരിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം കണ്ടുപിടിക്കുക ദുഃസാദ്ധ്യമാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നത് ആ വ്യക്തിയുടെ മരണം മൂലം ആശ്രിതര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുക എന്നതാണ്. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍/നല്‍കുമ്പോള്‍ ഉള്ള ഇന്‍ഷുറന്‍സ് പരിരക്ഷാ തുക തീരുമാനിക്കുന്നത് അയാളുടെ വരുമാനം, പ്രീമിയം നല്‍കുവാനുള്ള കഴിവ്, തുടങ്ങിയ പല ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്.

വേണ്ടസമയത്തു ലഭിക്കാത്ത സേവനവുമാണ് ഇന്‍ഷുറന്‍സ്. ആവശ്യമില്ലാതിരിക്കുമ്പോഴാണ് അത് വാങ്ങേണ്ടത്. വേണ്ടപ്പോള്‍ അത് ഉപകരിക്കും. ഉദാഹരണമായി വാഹനം അപകടത്തില്‍ പെട്ടുകഴിയുമ്പോള്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യമുണ്ട്. എന്നാല്‍ അതപ്പോള്‍ ലഭ്യമല്ല. ഗൃഹനാഥന്‍ മരണപ്പെടുമ്പോള്‍ ഇന്‍ഷുറന്‍സിന്റെ ആവശ്യമുണ്ട്. പക്ഷേ, അപ്പോള്‍ ലഭ്യമല്ല. രോഗത്തിന് ഓപ്പറേഷന്‍ വേണം. പക്ഷേ അപ്പോള്‍ ആരോഗ്യഇന്‍ഷുറന്‍സ് ലഭ്യമല്ല. കൂടാതെ ആരോഗ്യം നന്നായിരിക്കുമ്പോള്‍ മാത്രമേ ലൈഫ് ഇന്‍ഷുറന്‍സ് ലഭിക്കുകയുള്ളു. അമിതമായ മരണസാദ്ധ്യതയുണ്ടെങ്കില്‍ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ വാങ്ങാനാവാതെയും വരും.

ചുരുക്കി പറഞ്ഞാല്‍ സാധാരണ പൗരന് ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമല്ലായിരുന്നു. മരണത്തോടെ അവരുടെ കുടുംബം പട്ടിണിയിലായാലും, നിലവിലുണ്ടായിരുന്ന വ്യവസ്ഥകള്‍ പ്രകാരം, ആള്‍ ജീവിച്ചിരിക്കുമ്പോള്‍ ലൈഫ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമായിരുന്നില്ല. ആ വ്യവസ്ഥകള്‍ സാധാരണക്കാര്‍ക്കു വേണ്ടി മാറ്റി എഴുതപ്പെട്ടിരിക്കുന്നു.

(9496166416)

Tags: indiaPrime MinisterJeevan jyothi bhima yojna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

സിന്ധു നദീജല കരാറിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ ; ആദ്യം തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത് നിർത്താൻ നിർദ്ദേശം

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.