ബെയ്ജിംഗ് : ചൈനയിലെ ചെങ്ഡുവില്‍ നടക്കുന്ന ഫിസു ലോക സര്‍വകലാശാല ഗെയിംസില്‍ മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തില്‍ ഇന്ത്യയുടെ അമന് സൈനി- പ്രഗതി സഖ്യം സ്വര്‍ണം നേടി. 157-156 എന്ന സ്കോറിനാണ് സൈനി-പ്രഗതി സഖ്യം ദക്ഷിണ കൊറിയയുടെ ചോ സുവ-പാര്‍ക്ക് സിയുന്ഗ്യുന് സഖ്യത്തെ പരാജയപ്പെടുത്തിയത്.
വനിതാ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തില്‍ അവ്നീത് കൗര്‍, പൂര്‍വാഷ എന്നിവരോടൊപ്പം പ്രഗതി വെള്ളി മെഡലും നേടി. പുരുഷന്മാരുടെ 25 മീറ്റര്‍ പിസ്റ്റള്‍ റാപ്പിഡ് ഫയര്‍ ടീം ഇനത്തില്‍ വിജയ് വീര്‍ സിദ്ധു, ഉദയ് വീര്‍ സിദ്ധു, ആദര്‍ശ് സിംഗ് എന്നിവര്‍ വെള്ളി നേടി.
ഇതോടെ സര്‍വകലാശാല ഗെയിംസില്‍ നാല് സ്വര്‍ണവും രണ്ട് വെള്ളിയും മൂന്ന് വെങ്കലവും ഉള്‍പ്പെടെ ഒമ്പത് മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. നിലവില്‍ മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 2015-ല്‍ ഗ്വാങ്ജു സര്‍വകലാശാല ഗെയിംസില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും നേടിയതാണ് ഇതിന് മുമ്പ് സര്‍വകലാശാല ഗെയിംസില്‍ ഇന്ത്യയുടെ മികച്ച പ്രകടനം. 1959 ലെ ഉദ്ഘാടന പതിപ്പ് മുതല്‍ ഇന്ത്യ സര്‍വകലാശാല ഗെയിംസിന്റെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: