തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്തുകൊണ്ടിരിക്കേ ദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്സ് ബിരുദം നൽകുന്നതിന് കേരള ആരോഗ്യ സർവ്വകലാശാല തിരുമാനിച്ചു.
വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഗവേർണിഗ് കൗൺസിൽ യോഗത്തിന്റേതാണ് തീരുമാനം. വന്ദനയുടെ അച്ഛൻ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ബിരുദം നൽകാൻ തീരുമാനിച്ചത്. ഗവേർണിഗ് കൗൺസിൽ യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു ഉൾപ്പടെയുള്ള ഗവേർണിഗ് കൗൺസിൽ അംഗങ്ങൾ പങ്കെടുക്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: