ചെന്നൈ: തമിഴ്നാട്ടിലെ ബിജെപി, ആര്‍എസ്എസ് നേതാക്കളെ വധിക്കാനും വര്‍ഗീയ കലാമുണ്ടാക്കാനും ഇസഌമിക ഭീകര സംഘടനയായ അല്‍ഉമ പദ്ധതിയിട്ടു. പുഴല്‍ ജയിലില്‍ കഴിയുന്ന മൂന്ന് അല്‍ഉമ ഭീകരര്‍ ജയിലില്‍ വച്ചാണ് ഇതിനുള്ള ഗൂഢാലോചന നടത്തിയതെന്നും അടുത്തിടെ പുറത്തിറങ്ങിയ ഭീകരന്റെ നേതൃത്വത്തില്‍ ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതിയെന്നും വെളിവായിട്ടുണ്ട്.
തിരുനല്‍വേലി മേലേപ്പാളം സ്വദേശി പന്ന ഇസ്മായില്‍, മധുര നെല്‍പ്പട്ടി സ്വദേശികളായ ബിലാല്‍ മാലിക്കും ഫക്രൂദിനുമാണ് ജയിലില്‍ കഴിയുന്ന അല്‍ഉമ ഭീകരര്‍. 1998ല്‍ എല്‍.കെ. അദ്വാനിയെ വധിക്കാന്‍ ലക്ഷ്യമിട്ട് കോയമ്പത്തൂരില്‍ സ്ഫോടന പരമ്പര നടത്തിയത് അല്‍ഉമയായിരുന്നു. 2012ല്‍ ഡോ. അരവിന്ദ് റെഡ്ഡി, 2013ല്‍ ബിജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ. മുരുകന് എന്നിവരെ അല്ഉമയാണ് വധിച്ചത്. വെല്ലൂരിലേക്ക് പോകും വഴി ഹിന്ദുമുന്നണി നേതാവ് വെള്ളയപ്പന്, ചാര്‍േട്ടഡ് അക്കൗണ്ടന്റും ബിജെപി നേതാവുമായ രമേഷ് എന്നിവരെ വധിച്ചത് അല്‍ഉമ തന്നെ. ഈ കേസുകളുമായി ബന്ധമുള്ളവരാണ്, 2013ല്‍ അറസ്റ്റിലായ ബിലാല്‍ മാലിക്കും പന്ന ഇസ്മായിലും. 2019ല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലും പ്രതികളാണ്. ജയിലില്‍ ഹോട്ടല്‍ ബിരിയാണി അടക്കം ലഭിക്കുന്ന ഇവര്‍ അവിടെ ആഡംബര ജീവിതമാണ് നയിക്കുന്നത്. സെല്‍ ഫോണുകളും മയക്കുമരുന്നുകളും ആവശ്യാനുസരണം ജയിലില്‍ ലഭിക്കുന്ന ഇവര്‍ പലകുറി ജയിലില്‍ കലാപം ഉണ്ടാക്കിയിട്ടുമുണ്ട്.
പുഴല്‍ ജയിലില്‍ വച്ചാണ് വീണ്ടും ബിജെപി, ആര്‍എസ്എസ് നേതാക്കളെ വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തിയത്. മറ്റൊരു കേസില്‍ ജയിലില്‍ കഴിയുന്ന ശരവണന് എന്നയാളെ ഇവര്‍ മനസുമാറ്റി കൂടെച്ചേര്‍ത്തിട്ടുണ്ട്.
ഇസഌമിസ്റ്റായി മാറിയ ഇയാള്‍ക്ക് ഇപ്പോള്‍ അല്‍ഉമയുടെ ഭീകരതയോടാണ് താല്‍പ്പര്യം. ബോംബ് അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിക്കാനും ഇയാള്‍ പഠിച്ചിട്ടുണ്ട്. ഭീകരാശയങ്ങളില്‍ ആകൃഷ്ടനായ ഇയാള്‍, അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഹിറ്റ്ലിസ്റ്റുമായിട്ടാണ് ഇയാള്‍ ഇറങ്ങിയതെന്നാണ് വിവരം. ഇവര്‍ ജയിലില്‍ നിന്ന് ചിലരെ ബന്ധപ്പെട്ട ഇയാള്‍ക്ക് സാമ്പത്തിക സഹായങ്ങളും ചെയ്തു നല്‍കിയിട്ടുണ്ട്. ഭീകരാക്രമണങ്ങള്‍ക്ക് വേണ്ട സാങ്കേതിക സഹായവും ഇവര്‍ ചെയ്തു നല്കി.
ഗൂഢാലോചനയുടെ വിവരം ചെന്നൈ സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് ലഭിച്ചത്. ഇതോടെ പോലീസ് ശരവണനെ നിരന്തരം നിരീക്ഷിക്കുന്നുണ്ടായിരുന്നു.അടുത്തിടെ ഒരു കള്ളപ്പണക്കേസില്‍ ഇയാളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതോടെയാണ്, ജയിലിലെ ഗൂഢാലോചന സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: