അഹമ്മദാബാദ്:”മോദി ഒരിയ്ക്കല്‍ പറഞ്ഞു ഐടി(IT) എന്നാല്‍ ‘ഇന്ത്യയും തായ് വാനും’ (India and Taiwan) ആണെന്ന്”- പ്രധാനമന്ത്രി മോദിയുടെ ഈ വാക്കുകള്‍ ഓര്‍മ്മിച്ചത് മറ്റൊരുമല്ല. ആപ്പിള്‍ ഐഫോണിന് വരെ ചിപ്പുണ്ടാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ചിപ് നിര്‍മ്മാണക്കമ്പനിയായ തയ് വാനിലെ ഫോക്സ് കോണിന്റെ സിഇഒ യങ് ല്യു ആണ്.
ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടക്കുന്ന സെമിക്കണ്‍ ഇന്ത്യ കോണ്‍ഫറന്‍സ് 2023 ലാണ് യങ് ല്യു ഇക്കാര്യം പങ്കുവെച്ചത്. പിന്നീട് അതേ പ്രസംഗത്തില്‍ അദ്ദേഹം ഒരു ഉറപ്പും നല്കി. എന്നും ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ, ആശ്രയിക്കാവുന്ന പങ്കാളിയാണ്, പങ്കാളിയായിരിക്കും തായ് വാന്‍. ഇത് പറഞ്ഞു തീര്‍ന്നപ്പോള്‍ വേദിയില്‍ നിലയ്ക്കാത്ത കരഘോഷമായിരുന്നു.
ചൈനയ്ക്ക് പകരം ഇന്ത്യ ചൈനയുടെ ഏറ്റവും വലിയ ശത്രുവായ തായ് വാനെ പ്രതിഷ്ഠിച്ച് തിരിച്ചടി കൊടുക്കാന്‍ ശ്രമിക്കുകയാണ്. ഒപ്പം ആഗോളതലത്തില്‍ ഇന്ത്യയെ സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ചൈനയ്ക്കോപ്പമോ അതിന് മുകളിലോ നിര്‍ത്താന്‍ സെമികണ്ടക്ടര്‍ മേഖലയില്‍ ലോകത്തിലെ ഒന്നാം നമ്പര്‍ കമ്പനിയായ തയ് വാനിലെ ഫോക്സ് കോണിനെ ഒപ്പം നിര്‍ത്താന്‍ മോദി ആഗ്രഹിയ്ക്കുന്നു. മാത്രമല്ല, ആപ്പിള്‍ ഐ ഫോണിനുള്പ്പെടെ ചിപ് നിര്‍മ്മിക്കുന്ന കമ്പനിയാണ് ഫോക്സ് കോണ്‍. ഫോക്സ് കോണ്‍ സിഇഒയുടെ ഈ പ്രസംഗശകലം കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഫോക്സ് കോണുമായി ചേര്‍ന്ന് 80,000 കോടി ചെലവില്‍ ചിപ്പ് നിര്മ്മാണകമ്പനി ഇന്ത്യയില്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് മോദി സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: