ഭിലായ്: കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ, യുവാക്കള്‍ക്കിടയില്‍ ഇന്ത്യന്‍ ശാസ്ത്രീയ സംഗീതവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഛത്തീസ്ഗഢിലെ ഭിലായ് ശ്രീഅയ്യപ്പ ക്ഷേത്രത്തില്‍ കല്യാണ സൗഗന്ധികം കഥകളി അവതരിപ്പിച്ചു.
കലാമണ്ഡലം ഡോ. സദനം കുഷ്ണന്കുട്ടി ആശാന്റെ നേതൃത്വത്തിലാണ് എട്ടംഗ സംഘം കഥകളി അവതരിപ്പിച്ചത്. ചടങ്ങുകള്‍ക്ക് മുന്നോടിയായി സംഘാംഗമായ അപ്പുക്കുട്ടന് സ്വരലയം, കഥകളിയുമായി ബന്ധപ്പെട്ട കാല്‍സാധകം, നവരസങ്ങള്‍, മുദ്രകള്‍, പകര്ത്താട്ടം എന്നിവയെക്കുറിച്ച് സോദാഹരണ പ്രഭാഷണത്തിലൂടെ സദസ്സിന് പരിചയപ്പെടുത്തി.
ഛത്തീസ്ഗഡിലെ ഇരുപതോളം വേദികളില്‍ കഥകളി അവതരിപ്പിക്കുവാനായി പാലക്കാട്ടുനിന്നും എത്തിയ സംഘത്തെ ഭിലായ് അയ്യപ്പ സേവാ സംഘം അധ്യക്ഷന്‍ കെ.എന്‍.എസ്. നായരും ജനറല്‍ സെക്രട്ടറി കെ.ജി. ഉണ്ണികൃഷ്ണക്കുറുപ്പും മറ്റുഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: