മുംബൈ: സ്വിറ്റ്സര്‍ലാന്റ് കമ്പനിയായ ഹോള്‍സിം എജിയില്‍ നിന്നും 1050 കോടി ഡോളറിനാണ് അദാനി എസിസി, അംബുജ സിമന്റ് കമ്പനികള്‍ വാങ്ങിയത്. ഈ ഏറ്റെടുക്കലിന്റെ ഭാഗമായുള്ള വായ്പ തിരിച്ചടയ്ക്കാന്‍ 75 കോടി ഡോളര്‍ സഹായവാഗ്ദാനവുമായി ബാര്‍ക്ലേയ്സ്, ഡ്യൂഷേ ബാങ്ക് എജി, സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് എന്നീ വിദേശബാങ്കുകള്‍.
ഈ മൂന്ന് ബാങ്കുകളും ചേര്‍ന്ന് 60 കോടി ഡോളര്‍ മുതല്‍ 75 കോടി ഡോളര്‍ വരെ അദാനിയ്ക്ക് നല്‍കും. അംബുജ സിമന്റ് കമ്പനി വാങ്ങാന്‍ ഈ ബാങ്കുകള്‍ നേരത്തെ നല്കിയ വായ്പകളുടെ തുടര്‍ച്ചയാണ് പുതിയ സാമ്പത്തിക സഹായം.
കഴിഞ്ഞ വര്‍ഷം എസിസി, അംബുജ എന്നീ സിമന്റ് കമ്പനികളെ വാങ്ങിയതോടെ അദാനി സിമന്റ് നിര്‍മ്മാണ രംഗത്ത് ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: